ഓരോ തീവെടിയുണ്ടയ്ക്കും
ഓരോ തീവെടിയുണ്ടയ്ക്കും
പകരം നമ്മള്‍ ചോദിക്കും
ഓരോ തീവെടിയുണ്ടയ്ക്കും
പകരം നമ്മള്‍ ചോദിക്കും
പകരം നമ്മള്‍ ചോദിക്കും
പുത്തന്‍തലമുറ ഉണരുകയായ്
പുത്തനുഷസ്സുകളുണരുകയായ്
കണ്ണീരുണ്ടു വളര്‍ന്നവര്‍ നമ്മള്‍
കളരിയിലിടറുകയില്ല
കളരിയിലിടറുകയില്ല
മുന്നേറുക നാം സഖാക്കളേ
മുന്നേറുക നാം യോദ്ധാക്കളേ
ഓരോ തീവെടിയുണ്ടയ്ക്കും
പകരം നമ്മള്‍ ചോദിക്കും
പകരം നമ്മള്‍ ചോദിക്കും
കാട്ടില്‍ വളര്‍ന്ന വിഷസർപ്പത്തെ
ആട്ടിയിറക്കും നമ്മള്‍
കാട്ടാളന്റെ കൊലച്ചതി പൊങ്ങും
കശാപ്പുശാല തകര്‍ക്കും
മുന്നേറുക നാം സഖാക്കളേ
മുന്നേറുക നാം യോദ്ധാക്കളേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Oro theevedi undaikkum
Additional Info
Year:
1970
ഗാനശാഖ:

