വരൂ വരൂ പനിനീരു തരൂ

വരൂ വരൂ പനിനീരു തരൂ
കുളിര്‍മാല തരൂ
വരൂ വരൂ ഹൃദയം പകരൂ
മധുരം നുകരൂ
വരൂ വരൂ പനിനീരു തരൂ
കുളിര്‍മാല തരൂ

തുള്ളിയ്ക്കൊരുകുടം 
തുള്ളും മലര്‍ത്തടം
തൂവിത്തുളുമ്പുന്ന തേന്‍‌കുടം
വിണ്ണില്‍ വസന്തമാടും മണ്ണില്‍
മനോഹരീ നിന്‍ നെഞ്ചില്‍
വിതുമ്പിടുന്നു യൗവ്വനം
വരൂ വരൂ പനിനീരു തരൂ
കുളിര്‍മാല തരൂ

കണ്ണില്‍ മയക്കമോ 
മാറില്‍ കലക്കമോ
കാറ്റില്‍ വിറയ്ക്കുന്ന പൂവു നീ
മണ്ണില്‍ നനഞ്ഞു നില്‍ക്കും നിന്നില്‍
മനോഹരീ എന്നുള്ളില്‍
ഉണര്‍ന്നിടുന്നു മന്മഥന്‍

വരൂ വരൂ പനിനീരു തരൂ
കുളിര്‍മാല തരൂ
വരൂ വരൂ ഹൃദയം പകരൂ
മധുരം നുകരൂ
വരൂ വരൂ പനിനീരു തരൂ
കുളിര്‍മാല തരൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Varu varu panineeru tharu

Additional Info

അനുബന്ധവർത്തമാനം