ഉണ്ണിഗണപതിയേ വന്നു വരം തരണേ
ഉണ്ണിഗണപതിയേ വന്നു വരം തരണേ
വെള്ളായണിയില്‍ വാഴും അമ്മ ഭഗവതിയേ
തിരുമല തന്‍ തീരത്ത് മലകള് തന്നോരത്ത്
കരിമലകള് കഥ പറയും കാലത്താണേ
വേട്ടയ്ക്കു വേടന്റെ വേഷം പൂണ്ടു
കാട്ടിൽ കളിക്കുന്ന വീരാ
കാടിളക്കിയ കരുമകാ നിൻ
കരുണ വേണമേ ഹര ഹരാ ശിവാ
താ താ തിത്തത്താ തക്കിടതരികിട
തിക്കിടതരികിട തക്കിടതരികിട തിത്തത്താ
മലമകൾ കാട്ടാള മങ്കയായി
മൗലിയിൽ പീലികൾ ചൂടി
തിരുവുടൽ നല്ല കരിനിറമായ്
ശങ്കരൻ തൻ ഗൗരിയൊത്തു
വേട്ടയ്ക്കു വേടന്റെ വേഷം പൂണ്ടു
തത്തെയ്യം തികതെയ്യം താരോ - ഏലം
തിത്തെയ്യം തികതെയ്യം താരോ
ശംഭുവും കരിവടിവായി - മല
മങ്കയോ തൻ പിടിയായി
തുമ്പിയും കൊമ്പും മുളച്ചു - മല
രമ്പനോടൊത്തു കളിച്ചു
പത്തു മാസം ചെന്നു പെറ്റു - ഒരു
ചള്ള വയറുള്ള പിള്ള
ഉണ്ണി ഗണപതിയേ എന്നവർ പേർ വിളിച്ചു
പൊന്മകനായിത്തന്നെ വളർത്തിവെച്ചു
ഷണ്മുഖഭഗവാന്റെ തമ്പിയായ് വളർന്നൊരു
തമ്പുരാൻ തന്റെ പാദം കുമ്പിടുന്നേൻ
ഞങ്ങള്‍ കുമ്പിടുന്നേന്‍
വെച്ചടി വെച്ചടി വെളുത്തടി മരത്തടി
കളിയടി കളിയടി കാക്കാത്തി
തക്കിട തരികിട തട്ടുമ്മേൽ കളിയെടി
താ തിത്തക താരോ തകൃതെ
തക തക തക തക താ