പെണ്ണേ പെണ്ണേ

കണ്ണേ.. ഇടനെഞ്ചിനകത്തെ തീയായ്
പടരും മൊഹബ്ബത്തേ ..
പെണ്ണേ പെണ്ണേ കണ്മിഴിയാലേ
തന്നെത്തന്നെ നീയൊരു കത്ത്
തിങ്കൾക്കിണ്ണം വെണ്ണിലാവിൽ തൂകും രാവിൽ..

പെണ്ണേ പെണ്ണേ.. നിൻ മൊഴി കാത്ത്
തന്നെത്തന്നെ ഞാനൊരു കത്ത്
ഖൽബിനുള്ളിൽ കന്നിമഴ തൂകും പോലെ
ഓ.. നീയെൻ താളിലെ ലിപിയായ് മാറി
ഓ ..ഞാൻ നിൻ പേനയിൽ മഷിയായ് മാറി
കഥകൾ കൈ...മാറി...
തൊട്ടേ.. ഇടനെഞ്ചിനകത്തെ
തീയായ് പടരും മൊഹബ്ബത്തേ ..
റൂഹിൻ മൊഴിയാണൊരു കത്ത്..
ഓ തീയായ് പടരും മൊഹബ്ബത്തേ
പെണ്ണേ പെണ്ണേ കണ്മിഴിയാലേ
തന്നെത്തന്നെ നീയൊരു കത്ത്  
ഖൽബിനുള്ളിൽ കന്നിമഴ തൂകും പോലെ

ഓമൽ കൈവിരൽകൾ പ്രണയം തൂകി
ഓരോ വാക്കുകൾ കടലായി മാറി
കനവായ് ...
പെണ്ണേ പെണ്ണേ കണ്മിഴിയാലേ
തന്നെത്തന്നെ നീയൊരു കത്ത്  
ഖൽബിനുള്ളിൽ കന്നിമഴ തൂകും പോലെ
ഓ.. നീയെൻ താളിലെ ലിപിയായ് മാറി
ഓ ..ഞാൻ നിൻ പേനയിൽ മഷിയായ് മാറി
കഥകൾ കൈ..മാറി...
തൊട്ടേ.. ഇടനെഞ്ചിനകത്തെ
തീയായ് പടരും മൊഹബ്ബത്തേ
റൂഹിൻ മൊഴിയാണൊരു കത്ത്..
ഓ തീയായ് പടരും മൊഹബ്ബത്തേ

Basheerinte Premalekhanam |Penne Penne Song Video|Farhaan Faasil,Sana Althaf|Vishnu Mohan Sithara|HD