ടി വി കണ്ട്ക്കണാ

ടി വി കണ്ട്ക്കണാ ടി വി കണ്ട്ക്കണാ
ഞമ്മടെ ഉസ്മാനിക്ക അയച്ചുതന്ന ടി വി കണ്ട്ക്കണാ
കളറില്ലേലും സൂപ്പറാണല്ലോ
നാട്ടാർടെ സ്വന്തം ബ്ളാക്ക് ആൻഡ് വൈറ്റ് ടിവി (2)
അതില് തിരിക്കണ്‌ കൂട്ടണ് കുറയ്ക്കണ്‌ സമണ്ട് സമണ്ട്
അങ്ങനെ തിരിക്കണ് കളിക്കണ് ഓടണ് വെളിവില്ലാതെ
പെരുമാളിൻ സന്തോയമാണേ ഈ ചാക്കരക്കടവിൽ
ഹേയ് കുട്ടിച്ചാത്തൻ ടിവി ..ഹേയ് കുട്ടിച്ചാത്തൻ ടിവി
ഹേയ് തക്കു നക്കും.. ഹേയ് തക്കു നക്കും...
ഹേയ് തക്കു നക്കും.. ഹേയ് തക്കു നക്കും...
ഹേയ് തക്കു നക്കും.. ഹേയ് തക്കു നക്കും...

കുട്ടീം കോളും കളിച്ചിരുന്ന കുണ്ടാമണ്ടിച്ചെക്കന്മാർ  
ബാറ്റും ബോളും വച്ചല്ലേ കീച്ച്
റേഷൻ വാങ്ങാൻ ക്യൂവിൽ നിൽക്കും പട്ടിണി പാവങ്ങൾക്ക്
ടിവി പടം കഴിഞ്ഞാണേ റേഷൻ
മോഡലും സാസറും മാറാൻ കാരണം സൂപ്പർ തരാം ടിവി
നീയും ഞാനും ഒന്നായ് മാറാൻ കാരണം ഞമ്മടെ ടിവി

ഓന്റെ സ്റ്റൈലിപ്പോ വേറെയാ
കുട്ടിച്ചാത്തൻ ടിവി..
ഓന്റെ ഭാസയും ചെത്താ
കുട്ടിച്ചാത്തൻ ടിവി
ഓന്റെ നടപ്പും ഇരിപ്പും മാറാൻ കാരണം സൂപ്പർ ടിവി തന്നെ
അതിൽ കാണും പടവും കണ്ടോണ്ടിരുന്ന് കാറ്റും കോപ്രായം

കുട്ടിച്ചാത്തൻ ടിവി..കുട്ടിച്ചാത്തൻ ടിവി..
എന്തോ കുന്തോം ഇല്ലതങ്ങനെ ടിവി കാണും ഉമ്മൂമ്മേ
നോക്കി നോക്കി കണ്ണടിച്ച് പോണ്ടാ ..
ചിത്രഹാറും ചിത്രഗീതോം കണ്ടോണ്ടിരിക്കും നാട്ടാരേ
പരസ്യം വന്നാലും മുൻപീന്നു മാറൂല്ലാ
തടസെങ്ങാനം എഴുതിക്കണ്ടാൽ ബോധം വരുമെല്ലാർക്കും
ഇനി തടസ്സം മാറി കറണ്ടും പോയാൽ
തെറി കൊണ്ടാണഭിഷേകം ...

ഇവൻ തന്നെടോ ഹീറോ ഈ നാടിന്റെ മുത്താ
ഗാനമേളയും നാടകോം മിമിക്രിയും വേണ്ടാ
ഉത്സവപ്പറമ്പുകൾക്ക്
ടിവി പടവും പാട്ടും ഡാൻസും മതിയേ
ഈ നാട്ടിൽ ആഘോഷിക്കാൻ  ....

കുട്ടിച്ചാത്തൻ ടിവി..കുട്ടിച്ചാത്തൻ ടിവി..
കുട്ടിച്ചാത്തൻ ടിവി..കുട്ടിച്ചാത്തൻ ടിവി..
കുട്ടിച്ചാത്തൻ ടിവി..കുട്ടിച്ചാത്തൻ ടിവി..
കുട്ടിച്ചാത്തൻ ടിവി..ഞമ്മടെ സ്വന്തം ടിവി

Basheerinte Premalekhanam | TV Kandikkana Song | Madhu, Sheela, Farhaan Faasil, Sana Althaf|Official