കാരുണ്യം കോലുന്ന

കാരുണ്യം കോലുന്ന സ്നേഹസ്വരൂപാ - നിന്‍ 
കാലിണ കൈവണങ്ങുന്നു ഞങ്ങള്‍ (2)
വായുവും വെള്ളവും മണ്ണുമാകാശവും 
തീയും ഹാ നിന്റെ അനുഗ്രഹങ്ങള്‍ (2)

പ്രാണനും ബുദ്ധിയും ദേഹവും ശക്തിയും 
പ്രാണനാം പ്രാണനും നിന്റെയല്ലോ 
കാരുണ്യം കോലുന്ന സ്നേഹസ്വരൂപാ - നിന്‍ 
കാലിണ കൈവണങ്ങുന്നു ഞങ്ങള്‍

എന്തിനും മീതെ മുഴങ്ങട്ടെ ദൈവമേ 
നിന്‍ തിരുനാമവും കാരുണ്യവും 
നല്ലതേ തോന്നാവൂ നല്ലതേ ചൊല്ലാവൂ 
നല്ലതേ ചെയ്യാവൂ നിന്‍ ദയയാല്‍ 

എന്തിനും മീതെ മുഴങ്ങട്ടെ ദൈവമേ 
നിന്‍ തിരുനാമവും കാരുണ്യവും 
നല്ലതേ തോന്നാവൂ നല്ലതേ ചൊല്ലാവൂ 
നല്ലതേ ചെയ്യാവൂ നിന്‍ ദയയാല്‍ 
എന്നും അതിനുള്ള ബുദ്ധിയും ശക്തിയും
തന്നരുളീടണേ തമ്പുരാനേ...

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karunyam kolunna