വീശുക നീ കൊടുങ്കാറ്റേ
വീശുക നീ... കൊടുങ്കാറ്റേ - ഈ
ക്ലേശമെല്ലാമൊടുങ്ങട്ടെ
വീശുക നീ കൊടുങ്കാറ്റേ - ഈ
ക്ലേശമെല്ലാമൊടുങ്ങട്ടെ
കത്തുവതെത്രനാള്‍ എണ്ണയില്ലാതെയീ -
കൈത്തിരി കെട്ടു പോകട്ടേ
കൈത്തിരി കെട്ടു പോകട്ടേ (2)
വീശുക നീ കൊടുങ്കാറ്റേ - ഈ
ക്ലേശമെല്ലാമൊടുങ്ങട്ടെ
മോഹിച്ചു വന്ന പുരുഷനെ - സത്യമായ്
സ്നേഹിച്ച കുറ്റത്തിനാലോ (2)
വിശ്വസൌന്ദര്യമേ വഞ്ചിച്ചു നീ
വിശ്വസൌന്ദര്യമേ വഞ്ചിച്ചു നീ
വിശ്വസൌന്ദര്യമേ വഞ്ചിച്ചു നീ - നിന്നില്‍
വിശ്വാസമര്‍പ്പിച്ചോരെന്നേ
മൂടി മറയ്ക്കുക കൂരിരുളേ എന്നെ
പേടിപ്പെടുത്തുമീ ലോകത്തേ
മൂടി മറയ്ക്കുക കൂരിരുളേ എന്നെ
പേടിപ്പെടുത്തുമീ ലോകത്തേ
പേടിപ്പെടുത്തുമീ ലോകത്തേ .....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Veeshuka nee
Additional Info
Year:
1964
ഗാനശാഖ: