ഉണ്ണണം ഉറങ്ങണം
ഉണ്ണണം ഉറങ്ങണം സുഖിക്കണമൊട്ടേറെ
ഒന്നുമില്ലാ നേടുവാനായ് മന്നിടത്തില്‍ വേറെ
നന്മയെന്നും തിന്മയെന്നും ചൊല്വതെല്ലാം സൂത്രം
നമ്മെയെല്ലാം പാവയാക്കി പാട്ടിലാക്കാന്‍ മാത്രം
നന്മ മാത്രം ചെയ്തു വന്നോനെന്തു വന്നു ലാഭം
തിന്മ മാത്രം ചെയ്തു വന്നോനെന്തു വന്നു താപം
ഉണ്ണണം ഉറങ്ങണം സുഖിക്കണമൊട്ടേറെ
ഒന്നുമില്ലാ നേടുവാനായ് മന്നിടത്തില്‍ വേറെ
ചുറ്റുപാടിലൊട്ടി നില്‍ക്കണം - ഇപ്പോഴത്തെ
ചുറ്റുപാടിലൊട്ടി നില്‍ക്കണം - അപ്പോഴപ്പോള്‍
പറ്റുംപോലെ കാര്യം നേടണം
നിഷ്ടയൊന്നും വെച്ചിടെണ്ട നാം - എന്തായാലും
ഇഷ്ടം പോല്‍ നടന്നു കൊള്ളണം
പച്ച വിരിച്ചുച്ചു മലര്‍ന്നു കിടക്കും മൈതാനം കീഴെ
നീലവിശാല മനോഹരമാമീ ആകാശം മേലേ
ഉണ്ണണം ഉറങ്ങണം സുഖിക്കണമൊട്ടേറെ
ഒന്നുമില്ലാ നേടുവാനായ് മന്നിടത്തില്‍ വേറെ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Unnanam uranganam
Additional Info
Year:
1964
ഗാനശാഖ: