മുത്താരം കുന്നിന് മേലേ
മുത്താരം കുന്നിന് മേലേ ഞാൻ വന്നൂ കണ്ടീല്ല....
മുന്തിരിത്തോപ്പിന് കീഴേ നീ നിന്നൂ നോക്കീല്ല......
ചിരി തൂകും പെണ്ണല്ലേ.... മിഴിക്കോണിൽ എന്താണ്..... (2)
കനവുകൾ കാണുന്നതാരേ നീ ചങ്ങളിപ്പെണ്ണേ......
(മുത്താരം.......... നോക്കീല്ല)
നെഞ്ചിലൊരു കൂടും വച്ച് പാടുന്നയ്യാ.... പാടുന്നേ....
ചെങ്കദളിപ്പൂവ് പോലെ ചേലുണ്ടയ്യാ.... ചേലുണ്ടേ....
ഗന്ധം നീയല്ലേ എൻ സ്വന്തം നീയല്ലേ....
ജന്മങ്ങളിലേതിലോ....... ജന്മങ്ങളിലേതിലോ ഞാൻ കണ്ടതല്ലേ നിന്നഴക്........
സ്വർണ്ണമല്ലി പൂത്തപോലെ നിൻ ചിരിയ്ക്ക് നൂറഴക്....
നെഞ്ചിലൂറും വീണമീട്ടി മെല്ലെ പാടാമോ......
(മുത്താരം............... നോക്കീല്ല)
ഗന്ധർവ്വനായ് നിന്നിടുമ്പോൾ കാണുന്നൂ ഞാൻ കാണുന്നൂ.....
ഗംഗയായ് ഒഴുകിയെന്നിൽ ചേരുന്നു നീ ചേരുന്നൂ....
മേളം കേൾക്കുന്നൂ.... നിന്റെ നാണം കാണുന്നൂ....
നാദങ്ങളിലേതിലോ..... നാദങ്ങളിലേതിലോ ഞാൻ കേട്ടതല്ലേ നിൻ മൊഴികൾ
നാലുനിലപ്പന്തലിലെൻ വേളിയായ് വന്നിടാമോ.....
എങ്ങും നിന്നു കേൾക്കുന്നൂ കല്യാണമേളം......... (പല്ലവി)
(മുത്താരം.................. നോക്കീല്ല)