പറയുമോ മുകിലേ (M)
പറയുമോ മുകിലേ
നിന്‍ മനമുരുകും ഒരു കഥ പറയൂ
വിതുമ്പിയോ മനസ്സേ
നീ വിട പറയാന്‍ നിന്നുതുടിക്കയാണോ
ഇരുള്‍ മൂടുന്നു ഓര്‍മ്മകളിവിടെ
വഴി തേടുന്നു ഞാനറിയാതെ
എവിടെ സാന്ത്വനം
എവിടെ എവിടെ സാന്ത്വനം
പറയുമോ മുകിലേ
നിന്‍ മനമുരുകും ഒരു കഥ പറയൂ
വിതുമ്പിയോ മനസ്സേ
എരിയുന്ന രാവിന്‍ ചിതയില്‍ നിന്നും
പുലരികളിവിടെ പിറക്കുന്നു
ഓ പുനർജ്ജനി തേടും നോവുകളുള്ളില്‍
പുതിയൊരു സൂര്യനെ വേള്‍ക്കുന്നു
തണലുകള്‍ തേടും പഥികരുണ്ടിവിടെ
ഇന്നീ ഇന്നീഭൂവില്‍
ഇവിടെ ഇവിടെ ഈഭൂവില്‍
പറയുമോ മുകിലേ
നിന്‍ മനമുരുകും ഒരു കഥ പറയൂ
വിതുമ്പിയോ മനസ്സേ
അലയുന്നു ഞാനീ വഴികള്‍ നീളെ
ഉദയം കാത്തൊരു സന്ധ്യയെപ്പോല്‍
ഓചേക്കേറാത്തൊരു കൂടുകളിവിടെ
രാപ്പാടികളോ കേഴുന്നു
ഇരുളുകള്‍ മൂടും ഓര്‍മ്മകളിവിടെ
ഓരോ ഓരോ മനസ്സില്‍
ഇനിയും ഇനിയും ഈ മനസ്സില്‍
പറയുമോ മുകിലേ
നിന്‍ മനമുരുകും ഒരു കഥ പറയൂ
വിതുമ്പിയോ മനസ്സേ
നീ വിട പറയാന്‍ നിന്നുതുടിക്കയാണോ
ഇരുള്‍ മൂടുന്നു ഓര്‍മ്മകളിവിടെ
വഴി തേടുന്നു ഞാനറിയാതെ
എവിടെ സാന്ത്വനം
എവിടെ എവിടെ സാന്ത്വനം
പറയുമോ മുകിലേ
നിന്‍ മനമുരുകും ഒരു കഥ പറയൂ
പറയുമോ മുകിലേ