കാതിൽ ചിരിയോടെ
നിസ നിസ നിസ
രിഗ രിഗ രിഗ രിഗ രിഗ രിഗ രിനിസ
നിസ നിസ നിസ രിഗരീ..
കാതിൽ ചിരിയോടെ മഴയെന്തു മെല്ലെയോതി
മെയ്യിൽ കുളിരേകെ മനമിന്നു നിന്നെ തേടി
പുതുമണി വിതറീ.. മാനം നെറുകിൽ തൊട്ടു
മകുടികളൂതി മഴനാഗമായ് ..
കന്യാഭൂവിൽ കാവുതീണ്ടി അടിമുടി മൺമണമായ്
കാതിൽ ചിരിയോടെ മഴയെന്തു മെല്ലെയോതി
മെയ്യിൽ കുളിരേക്കെ മനമിന്നു നിന്നെ തേടി
താഴെ താഴെ പുതുമഴയുഴുതൊരു മണ്ണിൽ
താനേ താനേ.. ഉറവകൾ പടരുകയായി
ഏതോ നെഞ്ചിൻ ദാഹം നീറും തുടികളുണർന്നത് പോലെ
പുതിയൊരു ഗന്ധം സിരകളിലാകെ ഉണരുകയാണതിനാലെ
മഴയിലുണർന്നുടലാകെ..
നിസ നിസ നിസ..
രിഗ രിഗ രിഗ രിഗ രിഗ രിഗ രിനിസ
നിസ നിസ നിസ രിഗരീ..
കാതിൽ ചിരിയോടെ മഴയെന്തു മെല്ലെയോതി
മെയ്യിൽ കുളിരേക്കെ മനമിന്നു നിന്നെ തേടി
ആരാരാദ്യം പ്രണയമിതറിയുവതെന്നു
നിന്നോടെന്നോടിലിലകളിൽ ജാലകണമോതി
എല്ലാമെല്ലാം അറിവതുപോലെ കരിമുകിലിന്നിനി മാറി
ഒരു കൊടി മിന്നൽ പിടയുകയായി
ചിരിവതറുന്നതുപോലെ ..
മണിമയിലായി പ്രിയനേ ഞാൻ
നിസ നിസ നിസ
രിഗ രിഗ രിഗ രിഗ രിഗ രിഗ രിനിസ
നിസ നിസ നിസ രിഗരീ..
കാതിൽ ചിരിയോടെ മഴയെന്തു മെല്ലെയോതി
മെയ്യിൽ കുളിരേകെ മനമിന്നു നിന്നെ തേടി
പുതുമണി വിതറീ.. മാനം നെറുകിൽ തൊട്ടു
മകുടികളൂതി മഴനാഗമായ് ..
കന്യാഭൂവിൽ കാവുതീണ്ടി അടിമുടി മൺമണമായ്
കാതിൽ ചിരിയോടെ മഴയെന്തു മെല്ലെയോതി
മെയ്യിൽ കുളിരേക്കെ മനമിന്നു നിന്നെ തേടി