നേരം പോയ് തൈയ് തണ്ണി നേരേ പോ

 

നേരം പോയ്  തൈയ് തണ്ണി നേരേ പോ
തൈയ്.. തൈയ്... തൈയ്... . 
തൈയ്... തൈയ്... തൈയ്. . . 
നേരം പോയ്  തണ്ണി നേരേ പോ 

ദൂരത്തെ പുഞ്ചയ്ക്ക് തേവാന്‍ പോ 
മാറട്ടെ പഞ്ഞം മാറട്ടെ - കതിര്‍ 
ചൂടട്ടെ വയല്‍ ചൂടട്ടെ

പാടത്തെ പുഞ്ചയില്‍ നീരോട്ടം - പുല്ലു 
മാടത്തില്‍ സന്തോഷത്തേരോട്ടം 
നാളത്തെ കൊയ്ത്തിനു കൊണ്ടാട്ടം - അപ്പോ 
നാടിന്റെ മക്കള്‍ക്ക് തുള്ളാട്ടം

വെക്കം ചവിട്ടണം മുത്തപ്പാ - ങ്ഹാ
വെറ്റമുറക്കണ മുത്തപ്പാ 
ആരിയന്‍കണ്ടം നാളെ കൊയ്യുമ്പോള്‍
ആയിരം മേനി മുത്തപ്പാ

പുഞ്ച കൊയ്യണ കാലത്ത് 
പുത്തരിയുണ്ണണ നേരത്ത്
മക്കളും മക്കളും മക്കടെ മക്കളും 
ചക്കരപ്പായസം വെക്കണമെങ്കില്‍
വെക്കം ചവിട്ടണം മുത്തപ്പാ 
വെറ്റമുറക്കണ മുത്തപ്പാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neram poy thai

Additional Info

Year: 
1962

അനുബന്ധവർത്തമാനം