മാടത്തിൻ മക്കളേ വന്നാട്ടേ

 

മാടത്തിന്‍ മക്കളേ.. വന്നാട്ടേ വന്നാട്ടേ
പാടത്തിന്‍ മക്കളേ...വന്നാട്ടേ വന്നാട്ടേ
മണ്ണിന്റെ മക്കളേ....വന്നാട്ടേ വന്നാട്ടേ
വന്നാട്ടേ വന്നാട്ടേ വന്നാട്ടേ..... 
നാടിന്റെ വിളിയാണ് നന്മവരണവഴിയാണ് 
നാടിനായി ജോലി ഹാ നാളെ നല്ല കൂലി 
വന്നാട്ടേ വന്നാട്ടേ വന്നാട്ടേ 
വന്നാട്ടേ വന്നാട്ടേ വന്നാട്ടേ 

മാടത്തിന്‍ മക്കളേ പാടത്തിന്‍ മക്കളേ 
മണ്ണിന്റെ മക്കളേ വന്നാട്ടേ ഹോയ്........
മാമലമേലേ.....
മമ്മട്ടികൊണ്ടാ കോടാലികൊണ്ടാ
പിക്കാസുകൊണ്ടാ കണ്ണമ്മേ
മാമലമേലേ വേലതന്‍ -
കൊടിക്കൂറയേന്തി ചെന്നാട്ടേ
ഹോയ് ഹോയ് ഹോയ് ഹോയ്

കാടുവെട്ടി കന്നുപൂട്ടി കട്ടതല്ലിയ കൈകളേ
വേലയെന്നുകേട്ടാല്‍പ്പിന്നെ 
കൈതരിക്കണ നെഞ്ചുകളേ
നാമെല്ലാം ഒന്നാണ് നാടിന്റെ പടയാണ്
കാടായകാടെല്ലാം നാടാക്കും പണിയാണ്

ഞങ്ങള്‍ക്കീമല പുല്ലാണ് ... 
പുല്ലാണ് പുല്ലാണ്
ഞങ്ങടെ നെഞ്ചും കല്ലാണ്
ഞെളിഞ്ഞു നില്‍ക്കണ ചെമ്പാറ
നാളെ കാണും പഞ്ചാര

കാടു വെട്ടണ കൈയ്യുകളൊന്നും കരിമ്പിൻ തുണ്ടല്ലാ
അല്ലാ കരിമ്പിൻ തുണ്ടല്ലാ
നാടിന്നായ് വേല ചെയ്യണ കാരിരുമ്പാണ്
നല്ല കാരിരുമ്പാണ്
പെണ്ണേ പെണ്ണേ നിന്നുടെ കൈകൾ
വെണ്ണയല്ലാ വെയിലത്തുരുകാൻ
തൈ തിത്തോം തക തക തൈ
വേല ചെയ്യടി നല്ലോണം നാളെ
നാട്ടിൽ പൊന്നോണം

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maadathin makkale vannatte

Additional Info

അനുബന്ധവർത്തമാനം