പോക്കുവെയിലിന്
പോക്കുവെയിലിന് വാക്കുമുനയില്
കോർട്ട് കവരണ കള്ളപ്പൊന്ന്
നാട്ടുവഴിയില് ചാക്കുനിറയണ
മാറ്റ് കുറയണ കാക്കപ്പൊന്ന് (2)
ആളെ വലയില് വീഴ്ത്തും മാറിമായപ്പൊന്നാണ്
ജാഡ ജഗപൊക കാട്ടും പരിഹാസ പൊന്നാണ്
കാലമുലയിലുരുക്കും ഒരു മോഹപ്പൊന്നാണ്
ഏതു വഴിയിലുമോടും ചെറുമിന്നാമിന്നാണ്
പലപല വേഷം മാറി ..
ഞൊടി പലപല തോളിൽ കേറി
കാര്യം നേടും ക്യാരറ്റില്ലാ പുഞ്ചിരി..
പോക്കുവെയിലിന് വാക്കുമുനയില്
കോർട്ട് കവരണ കള്ളപ്പൊന്ന്
നാട്ടുവഴിയില് ചാക്കുനിറയണ
മാറ്റ് കുറയണ കാക്കപ്പൊന്ന്
വെൺപുലിയുടെ പീഠത്തിൽ കാലും കാലും വച്ച്
ഈ വഴിയരികിൽ പൊന്നുച്ചപ്പൊന്ന്
ഏതളവിലും അഭ്യാസം കാണിക്കും പൊന്ന്
നാണം വിറ്റാണിന്നീ കച്ചോടം..
തലയുടെ മേലെ ആകാശം ഉടലിനു താഴെ ഭൂമി
ഇടതില്ലാതെ വലതില്ലാതെ അലയണ പുതുപൊന്ന്
പോക്കുവെയിലിന് വാക്കുമുനയില്
കോർട്ട് കവരണ കള്ളപ്പൊന്ന്
നാട്ടുവഴിയില് ചാക്കുനിറയണ
മാറ്റ് കുറയണ കാക്കപ്പൊന്ന്
മിന്നണിയണ നേരത്ത് പെണ്ണിൻ ചന്തം കൂട്ടാനായ്
വീടരികില് വന്നെത്തും തൽക്കാരപ്പൊന്ന്
രാപ്പുലരണ വേഗത്തിൽ രാജാവായി പൊന്ന്
തൻകാര്യം ആണെന്നും പൊൻകാര്യം
ഉരുകണ പൊന്നിൻ ചാരത്ത് ഉടയവാനാകും പൂച്ച
ഇനി വീണാലും ഇരുകാലിൽ നിവരണ ചിരിപ്പൊന്ന്
പോക്കുവെയിലിന് വാക്കുമുനയില്
കോർട്ട് കവരണ കള്ളപ്പൊന്ന്
നാട്ടുവഴിയില് ചാക്കുനിറയണ
മാറ്റ് കുറയണ കാക്കപ്പൊന്ന് (2)