മൈലാഞ്ചിമേടു വാഴും

മൈലാഞ്ചിമേടു വാഴും അഴകുള്ള പേടമാന്
കൂട്ടായി വന്നു കാട്ടുശിങ്കം..
വിണ്ണാ‍ണ്ട തമ്പുരാന് വെറുതെ കുറുമ്പു തോന്നി
പണ്ടേ കുറിച്ചുവച്ച ബന്ധം..
വന്നോരു വന്നോരു കണ്ണഞ്ചി നിന്നേ
കാതോടു കാതിൽ പലതും പറഞ്ഞേ..
പനിനീർ ചൊരിയൂ മുകിലേ..
കുളിരാൽ പൊതിയൂ ഇവരേ..ഓ ...
മൈലാഞ്ചിമേടു വാഴും അഴകുള്ള പേടമാന്
കൂട്ടായി വന്നു കാട്ടുശിങ്കം..

പകലിൻ ഒളിയെ ചിത്രങ്ങളാക്കൂ
ചേലുള്ളൊരീ സംഗമം..
ഉലകിലെ സകലതും
തിരുഹിതം പോലെയാണിവരതിൻ തെളിവായ് നിൽ‌പ്പൂ..
പെണ്ണിന്റെ കണ്ണോരമൊരു പൊൻകിനാവിൻ
തിരികൾ...പതിയെ തെളിയും സമയമായ്
മൈലാഞ്ചിമേടു വാഴും അഴകുള്ള പേടമാന്
കൂട്ടായി വന്നു കാട്ടുശിങ്കം..
ഓഹോ ..ഓ ...

മലരിൻ വനിയും മുള്ളുള്ള വഴിയും
താണ്ടേണമീ യാത്രയിൽ..
മഴയിലും വെയിലിലും ഒരു കുടക്കീഴിലായ്
ഒരുമയോടൊഴുകണം നിങ്ങൾ...
മാനത്തു മാലാഖ ശ്രുതിയിട്ടു പാടി
ഉയിരിൽ മധുരം പകരും നിമിഷമായ്...

മൈലാഞ്ചിമേടു വാഴും അഴകുള്ള പേടമാന്
കൂട്ടായി വന്നു കാട്ടുശിങ്കം..
വിണ്ണാ‍ണ്ട തമ്പുരാന് വെറുതെ കുറുമ്പു തോന്നി
പണ്ടേ കുറിച്ചുവച്ച ബന്ധം..
മൈലാഞ്ചിമേടു വാഴും അഴകുള്ള പേടമാന്
കൂട്ടായി വന്നു കാട്ടുശിങ്കം..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mailanchimedu vazhum