സത്യമോ നീ കേള്‍പ്പതെല്ലാം

 

സത്യമോ നീ കേള്‍പ്പതെല്ലാം
നിന്റെ ചിത്തത്തിന്‍ വിഭ്രാന്തിയോ
ചിന്തിക്കുകെന്‍ സോദരാ
അന്നച്ഛന്‍ പിരിയുമ്പോള്‍ കണ്ണില്ലാ -
നിനക്കായ്  തന്നേച്ചു പോയുള്ളൊരു
തങ്കപ്പൈങ്കിളിയിവള്‍

അമ്മതന്‍ വാത്സല്യത്തോടുരുളച്ചോറൂട്ടിയും
അനുജത്തിയായ് നിന്‍ കൈപിടിച്ചു നടത്തിയും
സ്വന്തമാം സുഖമെല്ലാം സംത്യജിച്ചവളെന്നും
അന്ധനാം നിനക്കായ് സന്താപം കലര്‍ന്നവള്‍

ഒരു പാപവും പാരില്‍ ചെയ്തറിയാത്തോള്‍
നിന്റെ ഉടലിന്‍ പിറപ്പവള്‍ നിന്നെച്ചതിക്കുമോ
ഇല്ല ചതിക്കുകയില്ലവള്‍ 
നീ കേള്‍പ്പവയെല്ലാം നിന്‍ മതിഭ്രമം
അസത്യം ഹാ വന്‍‌ചതി
ചെല്ലുക ദുഷ്ടാത്മാവേ ചെല്ലുക വേഗം
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sathyamo nee kelppathellaam

Additional Info

Year: 
1955