ആനന്ദനന്ദകുമാരാ

 

ആനന്ദനന്ദകുമാരാ കൃഷ്ണാ
മാനസമോഹനമാരാ
പരമാനന്ദ നന്ദകുമാരാ കൃഷ്ണാ
മാനസമോഹനമാരാ
പരമാനന്ദ നന്ദകുമാരാ

കുതുകത്താല്‍ പൊന്നോട -
ക്കുഴലേന്തും കൈത്താരില്‍ (2)
ഗോവര്‍ദ്ധനം പൂണ്ട ഗോകുലനായക
കുതുകത്താല്‍ പൊന്നോട -
ക്കുഴലേന്തും കൈത്താരില്‍ 
ഗോവര്‍ദ്ധനം പൂണ്ട ഗോകുലനായക
(ആനന്ദനന്ദകുമാരാ.... )

ഗാനങ്ങള്‍ പാടി കാളിന്ദി തീരത്തു
പ്രാണസഖിയായ രാധയുമൊന്നിച്ചു
ലീലകളാടിയ നീലക്കാര്‍വര്‍ണ്ണാ
പാലിച്ചു കൊൾകെന്നെ പങ്കജ കണ്ണാ (2)
(ആനന്ദനന്ദകുമാരാ....)

കാണുവാന്‍ കെല്‍പ്പില്ല കണ്ണുകള്‍ക്കീശ്വര
കാരുണ്യമില്ലയോ ഞങ്ങളില്‍ ശ്രീധരാ (2)
കണ്ണിനുംകണ്ണായെന്‍ ഉള്ളില്‍ വിളങ്ങീടും
കണ്ണാനീ ഞങ്ങളെ കൈവിടൊല്ലേ (2)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Anandanandakumara

Additional Info

Year: 
1955