മിഴി നനയും

മിഴി നനയും കനവുകളിൽ
കനിമലരേ.. അരികെ വരൂ..
നിറമണിയും നിനവുകളിൽ
നിണമൊഴുകും നിഴലുകളോ..
ചിരിനാളം പൊലിയാതെ..
അണയു നീ പെൺകനവേ..
മിഴി നനയും കനവുകളിൽ
കനിമലരേ.. അരികെ വരൂ

മഞ്ഞുരുകും തീക്കടലിൽ..
പെയ്തിടുന്നു നോവുമായ് എന്നുമെന്നിൽ
നിറയുന്ന ദേവിയാം പെണ്മനസ്
അലിയുന്ന പുണ്യമാം പെണ്ണുയിര്
ഒന്നാണിന്നൊന്നാണ് നമ്മൾ..
ജയിച്ചീടാം പൊരുതീടാം
എന്നും ഒന്നായ് നമ്മൾ ഉദിച്ചീടാം
ജയിച്ചീടാം പൊരുതീടാം..
എന്നും ഒന്നായ് നമ്മൾ ഉദിച്ചീടാം

അരുതിനിയും കിനാവുകളിൽ
നീറുന്നൊരോമ്മതൻ ചില്ലുകളും
മഴതോരും പുതുരാവിൽ..
അമ്മയായ് പുണ്യമായ് നീ വിടരാൻ
ആയിരം സൂര്യന്റെ തിരിതെളിയും
വിണ്ണോരം ഒന്നായിട്ടുയാരാം..  
ജയിച്ചീടാം പൊരുതീടാം ..
എന്നും ഒന്നായ് നമ്മൾ ഉദിച്ചീടാം
ജയിച്ചീടാം പൊരുതീടാം ..
എന്നും ഒന്നായ് നമ്മൾ ഉദിച്ചീടാം

മിഴി നനയും കനവുകളിൽ..
കനിമലരേ അരികെ വരൂ
മിഴി നനയും കനവുകളിൽ..
പുതുമലരേ.. കനിമലരേ.. അരികെ വരൂ
നിറയുന്ന ദേവിയാം പെണ്മനസ്
അലിയുന്ന പുണ്യമാം പെണ്ണുയിര്
ഒന്നാണിന്നൊന്നാണ് നമ്മൾ
ജയിച്ചീടാം പൊരുതീടാം..
എന്നും ഒന്നായ് നമ്മൾ ഉദിച്ചീടാം
ജയിച്ചീടാം പൊരുതീടാം..
എന്നും ഒന്നായ് നമ്മൾ ഉദിച്ചീടാം ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mizhinanayum