ഏതോ ഏതോ കാറ്റെൻ

പരേശാൻ ..പരേശാൻ..പരേശാൻ..
പരേശാൻ ..പരേശാൻ..പരേശാൻ..
ഏതോ ഏതോ.. കാറ്റെൻ നെഞ്ചിൽ
ഏതോ ഏതോ.. കനലെൻ നെഞ്ചിൽ
എരിയുകയാണിന്നിവിടെ... (2)
ഏതോ നോവുമായ്..
ഇനി നിൻ മിഴികളിലുണരും കനവുകൾ
അകലെ മറയുകയോ ..ഓ
പരേശാൻ ..പരേശാൻ..പരേശാൻ..
പരേശാൻ ..പരേശാൻ..പരേശാൻ.
ആ ..ആ ..

കാറ്റിൻ കൈയ്യിലലയും മഞ്ഞുപോലെ എന്റെ ജന്മം
തോരാ കണ്ണുനീരായ് എന്നിൽ നിറയും ദുഃഖമേ
മൂകമാം ഓർമ്മകൾ.. നിറയുന്നു ഇന്നെൻ ഉള്ളിൽ
ഏതോ ഏതോ.. ഏതോ ഏതോ.. ഏതോ
ഏതോ ഏതോ കാറ്റെൻ നെഞ്ചിൽ
ഏതോ ഏതോ.. കനലെൻ നെഞ്ചിൽ
എരിയുകയാണിന്നിവിടെ...
ആ ..ആ ..
പരേശാൻ ..പരേശാൻ..പരേശാൻ..

മണ്ണിൻ മാറിൽ മാനം മൗനരാഗം മൂളിയോ
നീരടർന്നുടഞ്ഞു വർഷമേഘം തേങ്ങിയോ
ഏകനായ്.. രാക്കുയിൽ കേഴുന്നു ദൂരെ മൂകം
ഏതോ ഏതോ.. ഏതോ ഏതോ.. ഏതോ
ഏതോ ഏതോ കാറ്റെൻ നെഞ്ചിൽ
ഏതോ ഏതോ.. കനലെൻ നെഞ്ചിൽ
എരിയുകയാണിന്നിവിടെ...
ഏതോ നോവുമായ്..
ഇനി നിൻ മിഴികളിലുണരും കനവുകൾ
അകലെ മറയുകയോ ..ഓ ..
പരേശാൻ ..പരേശാൻ..പരേശാൻ..
പരേശാൻ ..പരേശാൻ..പരേശാൻ..
പരേശാൻ ..പരേശാൻ..പരേശാൻ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Etho katten