കണ്ടോ കണ്ടോ

കണ്ടോ കണ്ടോ കണ്ടോ മഞ്ഞല നീന്തണ കണ്ടോ
പനിമലരിതളിൻ ചുണ്ടിൽ പുഞ്ചിരി വിരിയണ കണ്ടോ  (2)
മഴവിൽ നിറമോ മലരിന്നഴകോ മഴനൂലിഴയോ
മനസ്സിൻ സ്വരമോ ..
കണ്ണെത്താ ദൂരത്ത്‌ കാറ്റെത്താ കൊമ്പത്ത്‌
പൊൻതൂവലായ് പൊഴിയാം ..ഹോ ഹോഹോ ...
റ്ററ്റാരരരാരരാ .റ്റരാരരരാരരാ.. റ്ററ്റാരരാരരാ.. രരാ
കണ്ടോ കണ്ടോ കണ്ടോ മഞ്ഞല നീന്തണ കണ്ടോ
പനിമലരിതളിൻ ചുണ്ടിൽ പുഞ്ചിരി വിരിയണ കണ്ടോ

കിനാവുകളിൽ തേന്മലരോ ..
തളിരിതളിൽ ഞാൻ കൈ തൊട്ട്.. തൊട്ട് തലോടാം (2)
മഴ പെയ്യുന്ന നേരത്ത്‌ തണലായ്‌ നിൽക്കും
ചെറു തേന്മാവിൻ കൊമ്പത്ത്‌ പോരൂ കൂട്ടായ്
പോകാം നിലാവത്ത്‌ പൂങ്കാറ്റിൻ ചുണ്ടത്തെ
ചേലൊത്ത പാട്ടുമൂളാം ..ഹോഹോഹോ ..
റ്ററ്റാരരരാരരാ .റ്റരാരരരാരരാ.. റ്ററ്റാരരാരരാ.. രരാ  

ഹിമഗിരിതൻ നെറുകയ്യിലെ ശിഖരികളിൽ
ഞാൻ മിഴി തൊട്ട് തൊട്ട് പറക്കാം  (2)
ഈ പൂവല്ലിക്കുടിലിന്റെ കുളിരും നുകരാം
ചെറുമഞ്ചാടിക്കുന്നിന്റെ മാറിൽ ചായാം
പോകാം കിനാവത്ത്‌ പൂമഞ്ചൽ തീർത്തു ഞാൻ
മുകിലിന്റെ ചേലും കാണാം ...
റ്ററ്റാരരരാരരാ .റ്റരാരരരാരരാ.. റ്ററ്റാരരാരരാ രരാ

10 Kalpanakal Malayalam Movie| Kando Kando Song Video| Anoop Menon, Kaniha | Mithun Eshwar |Official