സന്ധ്യേ എന്നോടിനിയും
സന്ധ്യേ എന്നോടിനിയും മൗനമോ
എന്തേ എന്നോടിന്നും കോപമോ
നിന്മിഴിയില്‍ പകൽ മഴയോ പരിഭവമോ...
സന്ധ്യേ എന്നോടിനിയും മൗനമോ...
ആദ്യമായ് കണ്ട നാള്‍ ആര്‍ദ്രമായ് ആദ്യ നാള്‍
ആകാശഗംഗാതീരങ്ങളില്‍
ആഷാഢയാമം തളിരാര്‍ന്ന നാള്‍...
ആരോരുമറിയാതെയേകാന്തമായ്
അദ്യാനുരാഗം മലരാര്‍ന്ന നാള്‍...
ആ കണ്ണിലെ രാക്കായലില്‍
വാര്‍ത്തിങ്കളായ് നീരാടി ഞാന്‍
മതിവന്നില്ലിനിയും കൊതി തീര്‍ന്നില്ലിനിയും... (2)
സന്ധ്യേ എന്നോടിനിയും മൗനമോ
എന്തേ എന്നോടിന്നും കോപമോ
നിന്മിഴിയില്‍ പകൽ മഴയോ പരിഭവമോ...
സന്ധ്യേ എന്നോടിനിയും മൗനമോ
ആയിരം രാവുകള്‍ ആ മുഖം തേടി ഞാന്‍
അകലേ നിലാവിന്‍ പൊന്‍പീലികള്‍ ദൂരെ
അലിയുന്ന മഞ്ഞിന്‍ അലമാലകള്‍ (2)
അരുതെന്നു ചൊല്ലുന്നൊരാലിംഗനം
ഉള്ളില്‍ അഴകേഴുമലിയുന്നൊരോസ്വാദനം
അഴകേ നിന്നഴകില്‍ അനുരാഗം സ്വരമായ്... (2)
(സന്ധ്യേ.... )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sandhye ennodiniyum
Additional Info
ഗാനശാഖ: