പൊന്നമ്പിളിയെ കണ്ടോ

പൊന്നമ്പിളിയെ കണ്ടുവോ എന്നോമനയെ കണ്ടുവോ
കാണാൻ കൊതിയുണ്ടെന്നാൽ കാണാമറയത്താണവൻ
അവനില്ലാ പകലുകളിൽ ഒരു രാവിൻ ഇരുള്
അവനില്ലാരാവുകളിൽ മിഴിയടയാറില്ല (പൊന്നമ്പിളി..)

പകൽക്കുടം പോയൊരീ അന്തിനിലാകായലിൽ
അവൻ വരും തോണിയും കാത്തു നിൽക്കയാണു ഞാൻ
ഏതോ കുളിർകൂട്ടിൽ തേങ്ങും കുയിൽപ്പാട്ടിൽ(2)
ഒരു നാദം ഞാൻ കേൾപ്പൂ ആ സ്നേഹം ഞാൻ കേൾപ്പൂ
വെറുതെ ഞാൻ മിഴിയോർത്തു കണ്ടില്ലെങ്ങുമേ (പൊന്നമ്പിളി..)

അകക്കനൽ നീറി ഞാനിരിക്കുമീ നൊമ്പരം
അകലെയെന്നോമനയെന്നറിയുമോ തെന്നലേ
ദൂരെ അവനായ് ഞാൻ നില്പൂ വിളക്കേന്തി (2)
ആ രൂപം കാണ്മാനായ് ആ ഭാവം കാണ്മാനായ്
എങ്ങാണാ തീരം ഒന്നു പറയൂ മേഘമേ (പൊന്നമ്പിളി..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ponnambiliye kando

Additional Info

അനുബന്ധവർത്തമാനം