ഓടും കുതിരക്കുട്ടി

ഓടും കുതിരക്കുട്ടി ഉള്ളിലൊരു മധുരക്കട്ടി (2)
കയറില്ലാ കെട്ടെല്ലാം കുതറിക്കൊണ്ടോടും
എന്റെ മനസ്സൊരു കുതിരക്കുട്ടി (2)
അതിരില്ലല്ലോ മതിലില്ലല്ലോ
എന്റെ ചിന്തയ്ക്കു തടവില്ലല്ലോ (2)
ഓടും കുതിരക്കുട്ടി ഉള്ളിലൊരു മധുരക്കട്ടി (2)

ഏലമണി ചിന്നപ്പാ തെക്കിതെടാ ചിന്നപ്പാ
തെക്കിതെടാ ചിന്നപ്പാ ഏലമണി ചിന്നപ്പാ

ചില്ലിട്ട കൂട്ടിലെ ചിറകടി കാറ്റിൽ
തകരുന്നു കിളിക്കൂട്...
പാടേ തകരുന്നു കിളിക്കൂട് (2)
ആകാശം തേടി പറക്കുന്ന കിളിയോ
കുതിക്കുന്നു മേലേക്കു മേലേ... (2)
കൂടില്ലാ കിളിക്ക് തടവില്ലാ കുതിരക്ക് (2)
ദൂരേക്കു കുതിക്കാൻ കരുത്ത്
ആ കുട്ടി തത്തേ മുട്ടിപ്പാട്
സ്വാതന്ത്ര്യ കാവൽ പടച്ചിന്ത്
ഈ സ്വാതന്ത്ര്യ തൂവൽ കണിച്ചിന്ത്
ഓടും കുതിരക്കുട്ടി ഉള്ളിലൊരു മധുരക്കട്ടി(2)

തകരട്ടെ വിലങ്ങ് തുടലെല്ലാം പോട്ടേ
ഉണരട്ടെ സ്നേഹ വസന്തം
എങ്ങും ഉണരട്ടെ സ്നേഹ വസന്തം (2)
കൊട്ടാരക്കെട്ടിനും കുടിലിന്റെ തട്ടിനും
പൂട്ടിട്ടാൽ തടവാകും പൊന്നേ (2)
പൂട്ടെല്ലാം തട്ടെടേയ് കൂട്ടത്തിൽ കൂടടേ (2
എല്ലാരും കൂട്ടത്തിൽ കൂടടെ...
ഹേയ് കൂടെ പാടാൻ വെട്ടിപ്പാട്ട്
ആട്ടത്തിന്നടിപൊളി തുടി താളം
ഇന്നാട്ടത്തിന്നടിപൊളി തുടി താളം... (പല്ലവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oodum kuthirakkutti