മാനത്തെ മാരിക്കുറുമ്പേ
രാരീ രാരീ രാരീരം രാരോ ...
രാരീ രാരീ രാരീരം രാരോ ...
മാനത്തെ മാരിക്കുറുമ്പേ പെയ്യല്ലേ പെയ്യല്ലേ പൊന്നേ
മാടത്തെ മാടക്കിടാങ്ങൾ വാവുറങ്ങാരാരോ ..
വാവാവം പാടി ഉറക്കാൻ ഇല്ലില്ലെന്നമ്മയെൻ പൊന്നേ
ചാരത്തെ നോവു താരാട്ടിൽ നീയുറങ്ങാരാരോ
മാമൂട്ടാൻ ഇങ്കും കൊണ്ടേ മാറു ചുരന്നെന്റെ ചെല്ലപ്പുള്ള
നെഞ്ചോരം പാടി ഉറക്കാൻ ഉള്ളു കരഞ്ഞേ ചെല്ലപ്പുള്ള
കുഞ്ഞിക്കാൽ പിച്ച പിച്ച തട്ടിത്തട്ടി നീ നടന്നേ ..
ഇന്നെന്റെ കണ്ണുനനഞ്ഞേ
ഉള്ളു നിറഞ്ഞേ ചെല്ലക്കുഞ്ഞേ ..
കുഞ്ഞിക്കൈ തപ്പോ തപ്പോ
താളം കൊട്ടി നീ ചിരിച്ചേ
കണ്ടന്റേ കാടും കാട്ടാറും കൂടെ ചിരിച്ചേ കന്നിപ്പൊന്നേ
പുഞ്ചിരിക്കു കണ്ണേ അമ്മയുണ്ട് മേലെ ..
കണ്ണുചിമ്മും താരകമായ് ദൂരേ ..ഓ
മാനത്തെ മാരിക്കുറുമ്പേ പെയ്യല്ലേ പെയ്യല്ലേ പൊന്നേ
മാടത്തെ മാടക്കിടാങ്ങൾ വാവുറങ്ങാരാരോ ..
വാവാവം പാടി ഉറക്കാൻ ഇല്ലില്ലെന്നമ്മയെൻ പൊന്നേ
ചാരത്തെ നോവു താരാട്ടിൽ നീയുറങ്ങാരാരോ
മാനത്ത് രാകിപ്പാറി കണ്ണെറിയും ചെമ്പരുന്തേ
വീഴല്ലേ നിന്റെ നിഴലെൻറെ കുഞ്ഞുകുഞ്ഞാറ്റകൾ ഒറ്റയ്ക്കാണെ
മുത്തപ്പൻ മരിതേവേ ചാവിന്മേൽ തീണ്ടിച്ചതിച്ചേ
തായില്ലാ തങ്കക്കുടങ്ങളെ കാക്കണേ പോറ്റണെ മാരിയമ്മേ
പുഞ്ചിരിക്കു കണ്ണേ അമ്മയുണ്ട് മേലെ
കണ്ണുചിമ്മും താരകമായ് ദൂരെ ..ഓ ..

ഉം ..ഉം