ലോകം മുഴുവന്‍ സുഖം പകരാനായ്
Music:
Lyricist:
Singer:
Raaga:
Film/album:
ലോകം മുഴുവന്‍ സുഖം പകരാനായ്
സ്നേഹദീപമേ മിഴി തുറക്കൂ (2)
കദനനിവാരണ കനിവിന്നുറവേ
കാട്ടിന്‍ നടുവില്‍ വഴി തെളിക്കൂ
(ലോകം മുഴുവന്‍... )
പരീക്ഷണത്തിന്‍ വാള്‍മുനയേറ്റീ
പടനിലത്തില്‍ ഞങ്ങള്‍ വീഴുമ്പോള്‍
ഹൃദയക്ഷതിയാല്‍ രക്തം ചിന്തി
മിഴിനീർപ്പുഴയില്‍ താഴുമ്പോള്‍
താങ്ങായ് തണലായ് ദിവ്യൗഷധിയായ്
താതാ നാഥാ കരം പിടിക്കൂ
(ലോകം മുഴുവന്‍... )
പുല്ലില്‍ പൂവില്‍ പുഴുവില്‍ കിളിയില്‍
വന്യജീവിയില്‍ വനചരനില്‍
ജീവബിന്ദുവിന്നമൃതം തൂകിയ
ലോകപാലകാ ജഗദീശാ..
ആനന്ദത്തിന്‍ അരുണകിരണമായ്
അന്ധകാരമിതില്‍ അവതരിക്കൂ
(ലോകം മുഴുവന്‍... )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
lokam muzhuvan