നാടകം തീർന്നു ശൂന്യമീ വേദിയിൽ

നാടകം തീർന്നു ശൂന്യമീ വേദിയിൽ
ഞാനുമെൻ നിഴലും തനിച്ചായീ
ഗാനം നിലച്ചോരു മൂകമന്ദിരത്തിൽ
ഞാനുമെൻ വീണയും തനിച്ചായി (നാടകം.. )

യവനികയുയർന്നപ്പോൾ അഭിനയമറിയാതെ
കവിളത്തു ബാഷ്പമായ്‌ നിന്നൂ ഞാൻ
സുന്ദരസങ്കൽപ ദീപങ്ങൾ തെളിഞ്ഞപ്പോൽ
എന്നെ മറന്നിട്ടു ചിരിച്ചൂ ഞാൻ (നാടകം..)

കണ്ണീരും ചോരയും നാട്യമാം കലയുടെ
കണ്‍കെട്ടു വിദ്യയെന്നറിഞ്ഞീലാ
അറിഞ്ഞീലാ - അറിഞ്ഞീലാ
മൂടുപടമണിഞ്ഞ വെണ്‍തിങ്കള്‍ക്കലയൊരു 
മായാദീപമെന്നറിഞ്ഞീലാ (നാടകം..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
naadakam theernnu

Additional Info

അനുബന്ധവർത്തമാനം