രോഗങ്ങളില്ലാത്ത ലോകം വന്നാൽ
Music:
Lyricist:
Singer:
Film/album:
രോഗങ്ങളില്ലാത്ത ലോകം വന്നാൽ
ഡോക്ടർമാർക്കൊരു പിഴപ്പെന്ത്
വഴക്കും വക്കാണവും നടന്നില്ലെങ്കിൽ പിന്നെ
വക്കീലിനും ഗുമസ്തനും വഴിയെന്ത്
ഹരേ രാമ രാമ ഹരേ രാമ
ഹരേ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ
പട്ടിണിയും ദുരിതവും മറഞ്ഞു പോയാൽ പിന്നെ
പിക്കറ്റിംഗുകാർക്കെല്ലാം തൊഴിലെന്ത്
സകലർക്കും സൗഹാർദ്ദം വന്നു പോയാൽ ദുഷ്ട
മതഭ്രാന്തന്മാർക്കെല്ലാം വേലയെന്ത്
ഹരേ രാമ രാമ ഹരേ രാമ
ഹരേ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ
ഒരു പിടി വിത്തും കൈക്കോട്ടും
വയലിലിറങ്ങിപ്പണിയട്ടെ
മൽസരം മാർക്കറ്റിലില്ലെങ്കിൽ പിന്നെ
പരസ്യക്കാരനു വിലയെന്ത്
എല്ലാർക്കും വെളിച്ചം വന്നാൽ സിനിമയിൽ
തല്ലിനും ഇടിക്കും സ്ഥാനമെന്ത്
ഹരേ രാമ രാമ ഹറെ രാമ
ഹരേ കൃഷ്ണാ കൃഷ്ണാ ഹരേ കൃഷ്ണാ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Rogangalillatha