അക്കരപ്പച്ചയിലെ അഞ്ജനച്ചോലയിലെ (F)

അക്കരപ്പച്ചയിലെ അഞ്ജനച്ചോലയിലെ 
ആയിരം ഇതളുള്ള പൂവേ 
ആർക്കു വേണ്ടി വിടർന്നു നീ അല്ലിപ്പൂവേ

പറുദീസയിലെ പകുതി വിരിഞ്ഞൊരു 
പാതിരാ മലർ തേടി 
ഈ വഴിയരികിൽ വന്നു നിൽക്കുമോ- 
രിടയ പെൺകൊടി ഞാൻ
ഇടയ പെൺകൊടി ഞാൻ

അക്കരപ്പച്ചയിലെ അഞ്ജനച്ചോലയിലെ 
ആയിരം ഇതളുള്ള പൂവേ 
ആർക്കു വേണ്ടി വിടർന്നു നീ അല്ലിപ്പൂവേ

തിങ്കൾക്കലയുടെ തേരിറങ്ങിയ 
തിരുഹൃദയപ്പൂങ്കാവിൽ 
പൂത്തു വന്നതു പൊൻകതിരോ
പുഞ്ചിരിയോ പൂമിഴിയോ 
പുഞ്ചിരിയോ പൂമിഴിയോ 

അക്കരപ്പച്ചയിലെ അഞ്ജനച്ചോലയിലെ 
ആയിരം ഇതളുള്ള പൂവേ 
ആർക്കു വേണ്ടി വിടർന്നു നീ അല്ലിപ്പൂവേ

ശരപ്പൊളി മുത്തുകൾ വാരിത്തൂകിയ 
ശരോണിലെ സന്ധ്യകളിൽ 
യെരുശലേം കന്യക പോലേ
വിരുന്നു വന്നവളാണു ഞാൻ 
വിരുന്നു വന്നവളാണു ഞാൻ 

അക്കരപ്പച്ചയിലെ അഞ്ജനച്ചോലയിലെ 
ആയിരം ഇതളുള്ള പൂവേ 
ആർക്കു വേണ്ടി വിടർന്നു നീ അല്ലിപ്പൂവേ
 

 

Akkarapachayile ... (Sthanarthi saramma) S . Janaki