കാവേരിതീരത്തു നിന്നൊരു
കാവേരി തീരത്തു നിന്നൊരു
കൈനോട്ടക്കാരീ - കൈ നോട്ടക്കാരി (2)
കാലത്തേ വീട്ടിൽ വന്നു
കൈ നോക്കാനരികിലിരുന്നു
മേലാകെ പച്ച കുത്തിയ
കൈനോട്ടക്കാരി
കാവേരി തീരത്തു നിന്നൊരു
കൈനോട്ടക്കാരീ - കൈ നോട്ടക്കാരി
കൈയിലെ രേഖകൾ
ഭാഗ്യരേഖകൾ
കണ്ണാടി വെച്ചവൾ നോക്കി
പറയാത്ത കഥകളില്ലാ - അവൾ
പാടാത്ത കവിതയില്ലാ
കാവേരി തീരത്തു നിന്നൊരു
കൈനോട്ടക്കാരീ - കൈ നോട്ടക്കാരി
ഭാവിജീവിതമാകെപ്പൂത്തു
തളിർക്കുമെന്നവൾ പാടി
കണ്ടുണർന്ന കിനാവുകളെല്ലാം
കതിരിടുമെന്നവൾ പാടി
കാവേരി തീരത്തു നിന്നൊരു
കൈനോട്ടക്കാരീ - കൈ നോട്ടക്കാരി
മോഹങ്ങൾ വിജയകിരീടം
ചൂടുമെന്നവൾ പാടി - പിന്നെ
കൈകൾ തൊടുന്നതെല്ലാം
പൊന്നാകുമെന്നവൾ പാടി
കാവേരി തീരത്തു നിന്നൊരു
കൈനോട്ടക്കാരീ - കൈ നോട്ടക്കാരി
കാലത്തേ വീട്ടിൽ വന്നു
കൈ നോക്കാനരികിലിരുന്നു
മേലാകെ പച്ച കുത്തിയ
കൈനോട്ടക്കാരി
കാവേരി തീരത്തു നിന്നൊരു
കൈനോട്ടക്കാരീ - കൈ നോട്ടക്കാരി