എന്തിനോ പൂത്തുലഞ്ഞു
എന്തിനോ പൂത്തുലഞ്ഞു പൊന്നിതള്‍പ്പൂവ്
ശോക ഭാവമോ നിന്റെയുള്ളില്‍ നീര്‍മിഴിപ്പൂവേ
ഏതോ കൂട്ടിലെ കിളികള്‍ പാടുന്നൂ
മാനസം തേങ്ങിടും നേരം...ശോകാര്‍ദ്രം
എന്തിനോ പൂത്തുലഞ്ഞു പൊന്നിതള്‍പ്പൂവു്
ശോക ഭാവമോ നിന്റെയുള്ളില്‍ നീര്‍മിഴിപ്പൂവേ
നെഞ്ചിനുള്ളില്‍ പൂത്തൊരു പൊന്‍കിനാവില്‍
തെളിയും വര്‍ണ്ണരേഖകളില്‍ മിഴിനീര്‍ വീണുവോ
സാന്ധ്യരാഗ പൈങ്കിളീ പാടുമോ നീ
സാന്ദ്രമായ്..ശാന്തമായ്...ഭാവഗീതം
സാഗര തീരം...ശോക മൂകം
എന്തിനോ പൂത്തുലഞ്ഞു പൊന്നിതള്‍പ്പൂവു്
ശോകഭാവമോ നിന്റെയുള്ളില്‍ നീര്‍മിഴിപ്പൂവേ
നൊന്തു വിങ്ങും കരളില്‍ കുളിരു പെയ്യാന്‍
കാലം ശാന്തി മന്ത്രങ്ങള്‍ ഇനിയും ചൊല്ലുമോ
സാന്ത്വനത്തിന്‍ ദൂതുമായ് പോരുമോ നീ
ഈ ദശാസന്ധിയില്‍ കൂട്ടിനായി
ശാരദ സന്ധ്യയും ശോക മൂകം
(എന്തിനോ പൂത്തുലഞ്ഞു.....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Enthino poothulanju
Additional Info
Lyrics Genre:
ഗാനശാഖ: