ഒരു ചെറുകുളിരല
ഒരു ചെറുകുളിരല അലസം പുൽകിയൊരുഷസ്സിൽ
ഹിമകണമണിയൊരു പൂവിന്നിതളിനു കൂട്ടായ്
മിഴി നീരോ...ഇതളിൽ പനിനീരോ
പൂവിനു കുളിരു കോരുവാൻ പെയ്തു വീണതോ
പുലരിക്കതിരുകൾ വന്നു തൊട്ടതഴകായ്...
കുളിരിന്റെ കൂടുലഞ്ഞു പുലർ കാലമായ്
കാർമുകിൽ പോയ് മറഞ്ഞു മധുമാസമായ്
ഓമലേ...നിന്നിലെൻ അനുരാഗ സ്വരമുണർന്ന നേരം
കുളിരിൻറെ കൂടുലഞ്ഞു പുലർ കാലമായ്
കാർമുകിൽ പോയ് മറഞ്ഞു മധുമാസമായ്
തേൻ മൊഴീ പോരൂ വേഗം സ്നേഹഗീതങ്ങൾ പാടാൻ
ഭാവുകങ്ങൾ നേരുവാനായ് പാരിജാതപ്പൂവും കൊണ്ടേ വാ(തേൻ മൊഴീ..)
മോതിരം മാറിയപ്പോൾ മോഹലതകൾ വിരിഞ്ഞു
പൂവും പൊന്നും ചാർത്തിപ്പോരും നേരത്തു
പ്രാണഹർഷം ഉള്ളിൽ പൂക്കുമ്പോൾ
കുളിരായ്..നീ എന്നിൽ ..
ഉണരുമാനിമിഷം അലിയുമനുനിമിഷം ഇണയുടെ കനവുകൾ
സഫലമായ കാലം....
കുളിരിൻറെ കൂടുലഞ്ഞു പുലർ കാലമായ്
കാർമുകിൽ പോയ് മറഞ്ഞു മധുമാസമായ്
ആശകൾ പൂക്കും നേരം മാനസത്തോപ്പിൽ ഉദയം
തേൻ ചൊടിയിലെ പൂമ്പൊടികളും പാൽമധുരക്കൂട്ടും കൊണ്ടേ വാ(ആശകൾ ...)
ആത്മാവിനുള്ളിലമൃതിൻ ചിമിഴൊന്നു ചിന്തി വീണു
താലി കെട്ടിക്കൂടെപ്പോരും നേരത്തും
താമസിക്കാൻ കൂടും കൂട്ടുമ്പോൾ
കുളിരായ് നീ...എന്നിൽ .....
പൊതിയുമാ നിമിഷമുണരുമനുനിമിഷം
ജീവനിലമൃതായ് നീയലിഞ്ഞ നേരം
(കുളിരിൻറെ കൂടുലഞ്ഞു....)