ചിങ്ങപ്പൂ ചിത്തിരപ്പൂ

ചിങ്ങപ്പൂ ചിത്തിരപ്പൂ
തൃത്താപ്പൂ പൂത്തിറങ്ങി
പൊന്നോലക്കുടക്കീഴിൽ വരുന്നേ
മാവേലിത്തമ്പുരാൻ - മുറ്റത്ത്
പൂക്കളം തീർക്കാൻ വാ
പൊന്നോണപ്പൂപ്പട കൂട്ടാൻ വാ
മലയാള കിളിമകളേ കളമൊഴിയേ നീ
ചിങ്ങപ്പൂ ചിത്തിരപ്പൂ
തൃത്താപ്പൂ പൂത്തിറങ്ങി

ഒന്നാനാം പൂക്കുലത്തുമ്പീ
ആടിപ്പാടി ഊയലാടാൻ നീയും വായോ
ആവണിപ്പൂപ്പൊലി
കോലോത്തെ അംഗനമാരും
ഉണ്ണിക്കിടാങ്ങളും വന്നേപോ
കുന്നത്തെ പൂവാങ്കുരുന്നും 
തുമ്പക്കുടവും തന്നേ പോ
പുലരിക്കു പൂവിളി പൊലി പൂവേ പൂവേ
ചെങ്ങാലിത്താഴ്വാരത്തെ തമ്പുരാന്
കാലത്തെ നീരാഞ്ജനം 
കുടമണി കുത്തുവിളക്കുണ്ട് 
മുത്തുമേലാപ്പുണ്ട് ഏലേ ഏലേലോ
(ചിങ്ങപ്പൂ...)

പൊന്നാര്യൻ കുന്നിലെത്തേവന്
ഓണക്കോടി വെച്ചു തൊഴാനായ്
നീയും വായോ ദീർഘസുമംഗലീ
കാലത്തേ മുങ്ങിത്തുടിച്ചും 
ഈറനുടുത്തും വന്നേ പോ
നേരത്തേ പോരണ കന്നിക്കു
സമ്മാനമുണ്ടേ താലിപ്പൂ
കുരവയുമാർപ്പും വേണമാലീമാലീ
കന്നിവിളക്കുവെച്ച് കന്യക 
തിങ്കൾനൊയമ്പ് നോറ്റ്
താലിമാല തീർക്കണ തട്ടാന് 
കോടി കൊടുക്കേണം ഏലോഏലേലോ

ചിങ്ങപ്പൂ ചിത്തിരപ്പൂ
തൃത്താപ്പൂ പൂത്തിറങ്ങി
പൊന്നോലക്കുടക്കീഴിൽ വരുന്നേ
മാവേലിത്തമ്പുരാൻ - മുറ്റത്ത്
പൂക്കളം തീർക്കാൻ വാ
പൊന്നോണപ്പൂപ്പട കൂട്ടാൻ വാ
മലയാള കിളിമകളേ കളമൊഴിയേ നീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chingappoo chithirappoo