മറവികൾ മൂടും

മറവികൾ മൂടും വേനൽ തോപ്പിൽ
ഒരു മലരിൻമേലെ ഓർമ്മ പൂത്തുമ്പി  
മധുമാസം മായും നേരത്ത്‌
ഋതുരാഗം തീരും കാലത്ത്‌
ഇലയെല്ലാം വീഴും തീരത്ത്‌
വരുമെന്നെ കാത്ത്‌ പൂത്തുമ്പി

മറവികൾ മൂടും വേനൽ തോപ്പിൽ
ഒരു മലരിൻമേലെ ഓർമ്മ പൂത്തുമ്പി  

കാതോർത്തു എന്നുമീ ഗാനം
കേൾക്കാനായ് പലനാൾ ഞാൻ..
ഇതിലേ ഇതിലേ ഒരു തെന്നലെന്ന പോൽ
വഴിയിൽ നിറയെ വനസൗരഭങ്ങൾ തൂകി
ഒരുനാൾ അറിയാതെ വന്നുചേർന്നുവോ
ചുമലിൽ പതിയെ തൊട്ടുണർത്തിയോ
ആരേ തേടി നീ ..വേഴാമ്പലായി  
ആരേ തേടി നീ ..വേഴാമ്പലായി
വരികയായ് മിഴിരണ്ടിലും നനവോടെയീ
സന്ധ്യയിൽ ..ഓ ...

മറവികൾ മൂടും വേനൽ തോപ്പിൽ
ഒരു മലരിൻ മേലെ ഓർമ്മ പൂത്തുമ്പി  

മായാതെ കനലാറാതെ
എന്നുള്ളിൽ മുറിവായി ..
അതു നീ മൃദുവായൊരു തൂവലെന്നപോൽ
തഴുകീ ഇനി നാമൊന്നു ചേരുകില്ലേ
നഗരം പകരും നിറനാദജാലമെല്ലാം
തിരപോൽ പടരും തെരുവീഥി തോറുമേ
നീങ്ങാം പോരൂ നീ.. ചാരേ വീണ്ടും
നീങ്ങാം പോരൂ നീ.. ചാരേ വീണ്ടും
ഇരുളിലെ തിരിനാളമായ്
തെളിവോടെയീ പാതയിൽ ..ഓ
 
മറവികൾ മൂടും വേനൽ തോപ്പിൽ
ഒരു മലരിൻമേലെ ഓർമ്മ പൂത്തുമ്പി  

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maravikal moodum

Additional Info

Year: 
2016

അനുബന്ധവർത്തമാനം