മായാതെന്നും ഓർമ്മിക്കാൻ

ഹാ ..ഹാ ...
മായാതെന്നും ഓർമ്മിക്കാൻ
ഞാനീ പൂക്കൾ തന്നാലോ
വാടാതെന്നുമാത്മാവിൽ മൗനം കൊണ്ട് മൂടാനായ്
ഓരോ ശ്വാസങ്ങളോരോ ഗാനങ്ങളാകും
സൗരഭ്യമാവാം ഞാൻ ..
ആ സൗരഭ്യമാ നിശ്വാസമാളും
ആരമാവാം ഞാൻ
മായാതെന്നും ഓർമ്മിക്കാൻ
ഞാനീ പൂക്കൾ  തന്നാലോ

തേടി ഞാൻ അലയവേ
ഒരു നിശാശലഭമായ്
വാതിലിൽ വന്നു നീ.. ഇന്നലെ
പാതിരാ നിദ്രയിൽ..
കനവുപോൽ എൻ മിഴി
മൂകമാം ചില്ലയിൽ നിന്നു നീ
പുലരികൾ.. സന്ധ്യകൾ
ഇതുവഴി വന്നു പിരിഞ്ഞുപോയ്
സ്മരണയിൽ പ്രിയമുഖം മറയുകയിലൊരു നാളിലും

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mayathennum ormmikkan

Additional Info

Year: 
2016

അനുബന്ധവർത്തമാനം