ഒന്നാണൊന്നാണെ

കൺകുളിരായ് വെൺനുരകൾ 
തുള്ളിവരും നേരമിതാണേ...  പാടാൻ വാ...
പുഞ്ചിരിയും പൂത്തിരിയും
മിന്നിവരും കാലമിതാണേ... ആടാൻ വാ...
തുടിച്ചോ, തുള്ളാമേ... ഇന്നീ നാളോ ജോറാണേ...
തുടച്ചോ മാറ്റാമേ... കണ്ണീരയ്യോ ബോറാണേ...
സന്തോഷം തുള്ളികളായ് പെയ്യുന്നേ ഇന്നിവിടെ...
ഇഷ്ടം പോലെ ഒട്ടും തോരാതേ....
നാം ഒന്നാണൊന്നാണൊന്നാണോന്നാണേ...
നാം ഒത്തൊരുമിച്ചാൽ എല്ലാം പുല്ലാണേ...
ഈ കുളുകുളിരൻ കളി തുടരണ്ടേ... 
ഈ മണ്ണിൽ നമുക്കെല്ലാം നേടണ്ടേ...

ഈ പടപ്പാട്ടിൽ... നാം ഒരിക്കലും മറന്നിടാൻ പാടില്ലെടാ....
ഈ ചുണക്കൂട്ട്... നാം ഇടക്കിടെ മിനുക്കിടാൻ കൂടാമെടാ...
ചങ്ങാത്തമോടെ നാം ചായണമീ തോളിൽ...
മങ്ങാതെ സ്നേഹവഴിത്താളിൽ...
പോകൂ നൊമ്പരമേ പോരാടാൻ പോരരുതേ
പോരിതിലോ തോറ്റൊടുവിൽ നീ കുഴയും നീ കുഴയും...
ഇന്നത്തെ രാവ് നമുക്ക്.... നീ മറ്റെല്ലാം ഉള്ളിലടക്ക്...
നാം ഒന്നാണൊന്നാണൊന്നാണോന്നാണേ...
നാം ഒത്തൊരുമിച്ചാൽ എല്ലാം പുല്ലാണേ...
ഈ കുളുകുളിരൻ കളി തുടരണ്ടേ... 
ഈ മണ്ണിൽ നമുക്കെല്ലാം നേടണ്ടേ...

ഈ രസപ്പാട്ട്... നാം കുറിച്ചിടും മനസ്സിലോ മായില്ലെടാ...
ഈ ചിരിക്കൂട്ട്... നാം പരസ്പരം പകർന്നു കൊണ്ടോർക്കാമെടാ...
കത്തുന്ന വെള്ളമോ വീണ്ടുമൊഴിച്ചോടാ...
അച്ചാറും കൂട്ടി വിഴുങ്ങാടാ... 
ആഹാ ജീവിതമേ, എന്നെന്നും നീയരികെ 
ആഘോഷ ചന്തവുമായ് കൂടെ വരൂ, കൂടെ വരൂ....
ഇന്നത്തെ രാവ് നമുക്ക്.... നീ ഒന്നൂടെ ഉള്ളു മിനുക്ക്...

കൺകുളിരായ് വെൺനുരകൾ 
തുള്ളിവരും നേരമിതാണേ...  പാടാൻ വാ...
പുഞ്ചിരിയും പൂത്തിരിയും
മിന്നിവരും കാലമിതാണേ... ആടാൻ വാ...
തുടിച്ചോ, തുള്ളാമേ... ഇന്നീ നാളോ ജോറാണേ...
തുടച്ചോ മാറ്റാമേ... കണ്ണീരയ്യോ ബോറാണേ...
സന്തോഷം തുള്ളികളായ് പെയ്യുന്നേ ഇന്നിവിടെ...
ഇഷ്ടം പോലെ ഒട്ടും തോരാതേ....
നാം ഒന്നാണൊന്നാണൊന്നാണോന്നാണേ...
നാം ഒത്തൊരുമിച്ചാൽ എല്ലാം പുല്ലാണേ...
ഈ കുളുകുളിരൻ കളി തുടരണ്ടേ... 
ഈ മണ്ണിൽ നമുക്കെല്ലാം നേടണ്ടേ...

Dum Malayalam Movie Song | Onnane | Shine Tom Chacko | Lal | Jassie Gift