എന്നോടോ നീയൊന്നും

എന്നോടോ നീയൊന്നും മിണ്ടീലിന്നോളം
എന്നാലും നീയെല്ലാം തന്നു കുന്നോളം
ഇന്നോതാം എല്ലാമെല്ലാം ചൊല്ലി ആവോളം..
കണ്ടു കണ്ണിൽ ഞാൻ.. പ്രേമത്തീനാളം (2)
ഒളികണ്ണാൽ ഒത്തിരിവട്ടം പഞ്ചശരങ്ങൾ നീട്ടിയതല്ലേ
ഇനി നമ്മൾ പൊൻചിറകേറും തുമ്പികളായി മാറുകിൽ
എന്നോടോ നീയൊന്നും മിണ്ടീലിന്നോളം
എന്നാലും നീയെല്ലാം തന്നു കുന്നോളം

അന്നാദ്യം കണ്ടനാൾ...
എന്തോ എൻ നെഞ്ചിനെ തേനൂട്ടും പോലെ
പൂന്തേനൂട്ടും പോലെ ..
പിന്നീടുള്ള കാലം നാം
കൂട്ടാണെന്നൊരാമട്ടിൽ
കള്ളം ചൊല്ലി നിന്നില്ലേ..
ഇഷ്ടം മൂടി വച്ചില്ലേ
ഉള്ളറയിൽ.. തീ പൊള്ളിയപോൽ  
എന്നുയിരിൽ മഞ്ഞാടിയപോൽ
അന്നുണ്ടായ മൗനമാകെ
ഈണം പോലെ മൂളവേ..
സുരഭിലമായില്ലേ പുളകിതമായില്ലേ..
പുതുമഴ കൊണ്ടില്ലേ..
മനസ്സു നിറഞ്ഞില്ലേ...

ഒളികണ്ണാൽ ഒത്തിരിവട്ടം പഞ്ചശരങ്ങൾ നീട്ടിയതല്ലേ
ഇനി നമ്മൾ പൊൻചിറകേറും തുമ്പികളായി മാറുകിൽ

വന്നോരോ നാളുകൾ.. പുന്നാരം ചൊല്ലുവാൻ
കൈനീട്ടുന്നില്ലേ.. നാം കൈനീട്ടുന്നില്ലേ
മേലെ വെള്ള വീശുമ്പോൾ..
കാണാനുള്ളൊരോട്ടത്തിൽ..
എങ്ങും തേടിവന്നില്ലേ
ശ്വാസം വേഗമാകില്ലേ ..
ഈ വഴിയിൽ.. ഈറൻ വഴിയിൽ
നിറകുമായ് നീ നിൽക്കുകയോ
കാണുംന്നേരമാകെ മാറി  
ചുണ്ടിൻ പൂവിരിഞ്ഞപോൽ
സുഖമിടമായില്ലേ മധുരിതമായില്ലേ
ശ്രുതിയിനി ഒന്നല്ലേ ...
സ്വരമിനിയൊന്നല്ലേ ..

എന്നോടോ നീയൊന്നും മിണ്ടീലിന്നോളം
എന്നാലും നീയെല്ലാം തന്നു കുന്നോളം..
ഇന്നോതാം എല്ലാമെല്ലാം ചൊല്ലി ആവോളം..
കണ്ടു കണ്ണിൽ ഞാൻ.. പ്രേമത്തീനാളം (2)
ഒളികണ്ണാൽ ഒത്തിരിവട്ടം പഞ്ചശരങ്ങൾ നീട്ടിയതല്ലേ
ഇനി നമ്മൾ പൊൻചിറകേറും തുമ്പികളായി മാറുകിൽ

Dum New Malayalam Movie Song | Ennodu | Vineeth Sreenivasan | Aparna Rajeev | Jassie Gift