ബ്രഹ്മകമല
ബ്രഹ്മ കമല ദലങ്ങളുണർന്നു........
തങ്കനൂപുര നാദമുയർന്നു...........
സ്വരജതി സാഗര തരംഗമാലകൾ
ഹിമഗിരി മുടിയിലണിഞ്ഞു..ദേവീ...ദേവീ....ദേവീ
സൃഷ്ടി സ്ഥിതി ലയസംഹാരത്തിൻ
നൃത്തോത്സവ മുദ്രയണിയൂ............അണിയൂ
ബ്രഹ്മ കമല ദലങ്ങളുണർന്നു........
അനന്തകോടി കതിരവ മിഴിയാൽ അമംഗളങ്ങളകറ്റൂ
അനന്തകോടി കതിരവ മിഴിയാൽ അമംഗളങ്ങളകറ്റൂ
അദ്വൈതാമൃതമാകൂ ..........അദ്വൈതാമൃതമാകൂ
അധർമ്മ ശിരസ്സുകൾ അരിഞ്ഞുവീഴ്ത്താൻ
കരവാളേന്തുക ദുർഗ്ഗേ..........ദുർഗ്ഗേ ......ദുർഗ്ഗേ
ബ്രഹ്മ കമല ദലങ്ങളുണർന്നു....ഉണർന്നൂ....ഉണർന്നൂ
അക്ഷയജ്യോതിസ്സണയ്ക്കരുതേ.....
സത്യത്തിന്റെ വലംപിരി ശംഖുകൾ
രക്തശിലയിലുടയ്ക്കരുതേ....ദേവീ...ദേവീ....
തൃക്കൈതൊട്ടു വിളിക്കു...മക്കളെ അനുഗ്രഹിക്കൂ
അങ്കക്കളരിയിൽ ആസുരനിഗ്രഹ ശക്തി തരൂ
(പല്ലവി)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
brahmakamala
Additional Info
Year:
1995
ഗാനശാഖ: