കേളീകലയുടെ
ആ....ആ.....ആ......ആ.................
കേളീകലയുടെ കേദാരമേ....
സ്വരരാഗസുധയുടെ സാകേതമേ.........
മുഗ്ദ്ധ പദതാള ലയലാസ്യ മന്ദാകിനീ-
ഒഴുകുന്നുവോ...............ഉള്ളിൽ നിറയുന്നുവോ....
കേളീകലയുടെ കേദാരമേ..........
അനവദ്യ സംഗീത മണ്ഡപത്തിൽ
ഹരിനാമകീർത്തന രാഗം..........(2)
വിരൽത്തുമ്പിലുണരുന്ന ദ്രുതതാള ലഹരിയിൽ
ആ..............ആ...............ആ................ആ
വിരൽത്തുമ്പിലുണരുന്ന ദ്രുതതാള ലഹരിയിൽ
അലിയുന്നു പ്രകൃതീസൗന്ദര്യങ്ങൾ
കേളീകലയുടെ കേദാരമേ..........
അടിയന്റെ ഏകാന്ത മൺകുടിലിൽ
വരദാന തീർത്ഥമീ ഗീതം.........
ഇടറുന്ന മനസ്സിന്റെ മുറിവേറ്റ മുരളിയിൽ.....
ആ..........ആ...............ആ.............ആ
ഇടറുന്ന മനസ്സിന്റെ മുറിവേറ്റ മുരളിയിൽ.....
ഒഴുകുന്നു നിയതീ നിൻ ശ്രുതികൾ.......നിൻ ശ്രുതികൾ
(പല്ലവി)
കേളീകലയുടെ കേദാരമേ..........