നീലോല്പലമാല - F

നീലോല്പലമാല കാണിയ്ക്ക നൽകുന്ന 
കാതര യമുനാതീരങ്ങളിൽ 
താമരയിതൾക്കുമ്പിൾ 
നീട്ടിനിൽക്കുന്നു ഞാൻ 
പ്രേമനൈവേദ്യം തരൂ
പ്രേമനൈവേദ്യം തരൂ
നീലോല്പലമാല കാണിയ്ക്ക നൽകുന്ന 
കാതര യമുനാതീരങ്ങളിൽ

ചെമ്പകപ്പൂവിതൾ തൊട്ടുതലോടുന്ന 
വൃന്ദാവനത്തിലെ മയിൽപ്പീലികൾ 
ചെമ്പകപ്പൂങ്കവിൾ നെഞ്ചോട് ചേർത്തുവച്ചു 
ഞാനുറങ്ങുമ്പോൾ കണ്ണാ...
സ്വപ്നത്തിലെങ്കിലും എന്നുവരും 
നീയെന്നു വരും 
നീലോല്പലമാല കാണിയ്ക്ക നൽകുന്ന 
കാതര യമുനാതീരങ്ങളിൽ

കുങ്കുമ താഴ്വര മുത്തുപെയ്തോടുന്ന 
കല്ലോലിനിയിൽ കുളിച്ചീറനായി
കുങ്കുമ താഴ്വര മുത്തുപെയ്തോടുന്ന 
കല്ലോലിനിയിൽ കുളിച്ചീറനായി 
നിന്നോടു ചേർന്നുനിന്നു ചോദിച്ചതെല്ലാം 
കണ്ണാ...ഇഷ്ടമാണെന്നെങ്കിലും 
ചൊല്ലുകില്ലേ..നീ ചൊല്ലുകില്ലേ...

നീലോല്പലമാല കാണിയ്ക്ക നൽകുന്ന 
കാതര യമുനാതീരങ്ങളിൽ 
താമരയിതൾക്കുമ്പിൾ 
നീട്ടിനിൽക്കുന്നു ഞാൻ 
പ്രേമനൈവേദ്യം തരൂ
പ്രേമനൈവേദ്യം തരൂ
നീലോല്പലമാല കാണിയ്ക്ക നൽകുന്ന 
കാതര യമുനാതീരങ്ങളിൽ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
neelolpalamaala - F