കല്യാണി കളവാണി

കല്യാണി കളവാണി 
ചൊല്ലു നീ ആരെന്നതും 
കല്യേ നീ ആരുടേയ 
പുത്രിയെന്നും 

നിൻ മൂലമെനിക്കുള്ളിൽ 
മന്മഥവിവശത മേൽമേൽ 
വന്നുദിക്കുന്നു നിർമലാങ്കി 

കന്യകയതുകേട്ടു  
വന്തവങ്ങുര ചെയ്തു 
കണ്ണുവാമുനിയുടെ സുതയല്ലോ ഞാൻ 
മന്നവ ശകുന്തളയെന്നു പേരെനികെടു 
എന്നിനാഗ്രഹം തവ നന്നല്ലേനും  

താപസ തരുണിയെ ഭൂപനു കൈകൊള്ളാമോ 
പാപമുണ്ടതിനെന്ന്തറിയുനീലേ  

കല്യാണി കളവാണി 
ചൊല്ലു നീ ആരെന്നതും 
കല്യേ നീ ആരുടേയ 
പുത്രിയെന്നും 

Kalyani kalavaani - Sathyabhamakkoru Prenayalekhanam