ചെന്താമര പൂവേ

ചെന്താമരപ്പൂവേ.. പൊൻ ചെന്താമരപ്പൂവേ
ഒരു വണ്ടായ് വരാൻ മോഹം.. ഒരു ദാഹം.... (2)
ചെന്താമര.. നീയൊരു ചെന്താമര..
ഒന്നാന്തരം.. അഴകിൽ ഒന്നാന്തരം...
ചെന്താമര.. നീയൊരു ചെന്താമര..
ഒന്നാന്തരം.. അഴകിൽ ഒന്നാന്തരം...
ചെന്താമരപ്പൂവേ.. ചെന്താമരപ്പൂവേ..
ഒരു വണ്ടായ് വരാൻ മോഹം.. ഒരു ദാഹം

എന്റെ പുന്നാരപ്പൊൻ പൂവേ..
ഒരു വണ്ടായ് പാറിവന്ന്
നിന്റെ ചെഞ്ചായ പൂങ്കവിളിൽ...
ഒരു മുത്തം വച്ചോട്ടെ (2)
മുത്തം വയ്ക്കേണ്ട.. ഞാനൊരു ചെന്താമരപ്പൂ
എല്ലാരും എന്നെ കൊതിക്കും.. മുത്തം വയ്ക്കാനായി

ചെന്താമര... നീയൊരു ചെന്താമര...
ഒന്നാന്തരം.. അഴകിൽ ഒന്നാന്തരം (2)
ചെന്താമരപ്പൂവേ.. പൊൻ ചെന്താമരപ്പൂവേ
ഒരു വണ്ടായ് വരാൻ മോഹം.. ഒരു ദാഹം

ഒന്നാം ചിറക്കടവിൽ..
നല്ല പഞ്ചാരപ്പൂചിരിയായ്
ഒരു മീനായ്‌ നീന്തി അരികിൽ..
മുട്ടി നിൽക്കാൻ വരാം ഞാൻ (2)
മുട്ടാൻ നോക്കേണ്ട.. ഞാനൊരു ചെന്താമരപ്പൂ
മോഹം വയ്ക്കേണ്ട വെറുതെ പൊല്ലാപ്പിലാകും (2)

ചെന്താമര നീയൊരു ചെന്താമര
ഒന്നാന്തരം.. അഴകിൽ ഒന്നാന്തരം
ചെന്താമര.. ഞാനൊരു ചെന്താമര
ഒന്നാന്തരം.. അഴകിൽ ഒന്നാന്തരം
ചെന്താമരപ്പൂവേ..പൊൻ ചെന്താമരപ്പൂവേ
ഒരു വണ്ടായ് വരാൻ മോഹം... ഒരു ദാഹം
ഹേയ് ചെന്താമരപ്പൂവേ..പൊൻ ചെന്താമരപ്പൂവേ
ഒരു വണ്ടായ് വരാൻ മോഹം... ഒരു ദാഹം
ചെന്താമര.. നീയൊരു ചെന്താമര
ഒന്നാന്തരം അഴകിൽ ഒന്നാന്തരം
ഹേയ് ചെന്താമര.. നീയൊരു ചെന്താമര
ഒന്നാന്തരം അഴകിൽ ഒന്നാന്തരം ..
ഉഹും ..ഹേയ് ...

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
chenthamara poove