ഹിമബിന്ദുക്കൾ ചുംബിച്ചെൻ
ഹിമബിന്ദുക്കൾ ചുംബിച്ചെൻ.. തൂവൽ മെയ്യിൽ
മാരൻ നീ.. തീപോലെൻ ഈറൻ മാറിൽ
രതിരാഗങ്ങൾ മൂളും മദഭൃംഗം പോലെ
കേളിപ്പൂ എന്നെ നീ ലാളിക്കില്ലേ
രോമാഞ്ചത്താലം.. ഞാനല്ലേ മുന്നിൽ
പെണ്‍പൂവെൻ പൂത്താലം.. ചോദിക്കില്ലേ
ശൃംഗാരം നെഞ്ചിൽ കനലാടും പോലെ
എന്നെ.. നിൻ പൂവമ്പാൽ വേളിക്കില്ലേ
ഹിമബിന്ദുക്കൾ ചുംബിച്ചെൻ.. തൂവൽ മെയ്യിൽ
മാരൻ നീ തീപോലെൻ ഈറൻ മാറിൽ
ചുണ്ടത്തെ സിന്ദൂരം.. ചാലിച്ചോരോ
ചുടുമുത്തത്തിൽ സമ്മാനങ്ങൾ ചൂടിക്കില്ലേ
വശ്യക്കണ്ണിൽ തഴുകും അരവിന്ദം പോലെ
കുളിരുന്മാദം തോരാതെ നീ.. നിൽക്കില്ലേ
സമ്മോഹന ശൃംഗം നിൻ താഴ്‌വാരം ഞാൻ
പൂക്കില്ലേ പൂക്കില്ലേ..... ആ ....
ഹിമബിന്ദുക്കൾ ചുംബിച്ചെൻ.. തൂവൽ മെയ്യിൽ
മാരൻ നീ തീ പോലെൻ ഈറൻ മാറിൽ
താപത്താൽ... ഇറ്റിറ്റും മഞ്ഞു മാറ്റാൻ
ചുടുസ്നേഹത്തിൻ നീരാറ്റിൽ നാം ഒന്നാകില്ലേ
ഹംസപ്പെണ്ണിൻ അരികെ ഇണഹംസം പോലെ
രസലാസ്യത്തിൽ കല്ലോലം നീയാകില്ലേ
ആലസ്യച്ചേലുള്ള രാവെന്നും നമ്മെ
പുൽകില്ല പുൽകില്ലേ...ആ.....
ഹിമബിന്ദുക്കൾ ചുംബിച്ചെൻ.. തൂവൽ മെയ്യിൽ
മാരൻ നീ.. തീപോലെൻ ഈറൻ മാറിൽ
രതിരാഗങ്ങൾ മൂളും മദഭൃംഗം പോലെ
കേളിപ്പൂ എന്നെ നീ ലാളിക്കില്ലേ
രോമാഞ്ചത്താലം.. ഞാനല്ലേ മുന്നിൽ
പെണ്‍പൂവെൻ പൂത്താലം.. ചോദിക്കില്ലേ
ശൃംഗാരം നെഞ്ചിൽ കനലാടും പോലെ
എന്നെ.. നിൻ പൂവമ്പാൽ വേളിക്കില്ലേ