തൂ മിന്നൽ
തൂ മിന്നൽ തൂവൽ തുമ്പാൽ മെല്ലേ...
എൻ പൂവൽ കനവിൽ തഴുകാൻ വരൂ...
വാർതിങ്കൾ മായും രാവിൻ കൊമ്പിൽ
ചിറകേറി നീ... പുലർ വെയിൽ മലർ തരൂ...
നിൻ പീലിക്കണ്ണിൽ മിന്നിക്കാണും
പൊൻ താരാജാലം ചിരി തൂകിയോ...
നിറമേഴും മിന്നും മഴവിൽ പടവിൽ
അണയാമെന്നും... തളിർ മുകിൽ കുളിർ തൊടാം...
ഒരു സ്വപ്നം കാണും പോലേ... ഓഹോഹോ...
പുതു സ്വർഗ്ഗം ചേരും പോലേ...
അരികിലാരോ... അഴക് ചൂടി...
വിരിയവേ.. ഞാനും... പൂങ്കാറ്റായ് മേയുന്നോ...
തൂ മിന്നൽ തൂവൽ തുമ്പാൽ മെല്ലേ...
എൻ പൂവൽ കനവിൽ തഴുകാൻ വരൂ...
വാർതിങ്കൾ മായും രാവിൻ കൊമ്പിൽ
ചിറകേറി നീ... പുലർ വെയിൽ മലർ തരൂ...
മഴ നുള്ളും തുള്ളികൾ...
കരളോരം വീഴവേ...
നിനവാകേ നിൻ മുഖം മാത്രമായ്...
പകലാറും സന്ധ്യകൾ...
കുടയുന്നോ വാനിലായ്...
കുങ്കുമം... പ്രണയമായ്...
അറിയാതെ എന്നോ നീ...
എന്റെ ജീവന്റെ നിഴലായ് മാറീ...
പറയാതെയെന്നാളും ഓമൽ താരാട്ടായ്...
നെഞ്ചിലാലോലമുണരുന്നുവോ...
തൂ മിന്നൽ തൂവൽ തുമ്പാൽ മെല്ലേ...
എൻ പൂവൽ കനവിൽ തഴുകാൻ വരൂ...
വാർതിങ്കൾ മായും രാവിൻ കൊമ്പിൽ
ചിറകേറി നീ... പുലർ വെയിൽ മലർ തരൂ...
തണൽ വീഴാ വഴിയിലും...
പുഴ മീട്ടും പാട്ടിലും...
കനലോലും നോവുമായ് തേടി ഞാൻ...
മറുവാക്കിൻ കുമ്പിളിൽ...
നറു പൂന്തേൻ ഈണമായ്...
ഇതിലേ... പോരുമോ...
കടലാഴമോളം നീ, പെയ്തിറങ്ങുന്നോ...
മനസ്സിൽ താനേ...
പിരിയാതെയെന്നാളും തമ്മിലൊന്നായ്...
ജന്മമാരോമലേ പുൽകുമോ....
തൂ മിന്നൽ തൂവൽ തുമ്പാൽ മെല്ലേ...
എൻ പൂവൽ കനവിൽ തഴുകാൻ വരൂ...
വാർതിങ്കൾ മായും രാവിൻ കൊമ്പിൽ
ചിറകേറി നീ... പുലർ വെയിൽ മലർ തരൂ...
നിൻ പീലിക്കണ്ണിൽ മിന്നിക്കാണും
ഒരു സ്വപ്നം കാണും പോലേ...
പുതു സ്വർഗ്ഗം ചേരും പോലേ...
അരികിലാരോ... അഴക് ചൂടി...
വിരിയവേ... ഞാനും... പൂങ്കാറ്റായ് മേയുന്നോ...
ആ...