റാംബോ

ഒ ഒ ഓ... ഒ ഒ ഓ...
സൂര്യനും തൊഴുതിടും 
പണിതിടും താഴികക്കുടം 
ഒഴുകിടും അലകളിൽ
ചുഴികളിൽ നീന്തിടുന്നവൻ
റാംബോ, കൊത്താനായ് പത്തി നീർത്ത പാമ്പോ...
പടഹമുണരു വരണു വരണു
ജാങ്കോ... ആരാനുമെതിരെ നിന്നാ തീർക്കും...
തിരകളുതിരുമവിടെയുടനെ 
അലയുമീ...വഴികളിൽ... മുകിലിലേ... മിന്നലായവൻ...
മിഴികളിൽ... എരിയുമാ... കനലുമായ് വന്നിറങ്ങിയോ...

മോഹങ്ങളെന്തുമേതും ആകാശമേറി
പോയാലും കണ്ണെറിഞ്ഞു വീഴ്ത്തിടും 
കണ്ണീരു തൂകിയാലും ആഘോഷമാകും 
പോരാളി വീരനെന്തും നേടിടും 
ഭൂമി തൻ രാജാധി രാജനാണിവൻ...
വാനിലും വീണ്ണോരം താരമായ് 
ജയം... തൊടും... ഇവൻ...
അലയുമീ...വഴികളിൽ... 
മുകിലിലേ... മിന്നലായവൻ...
സൂര്യനും... തൊഴുതിടും... 
പണിതിടും... താഴികക്കുടം...
 
റാംബോ, കൊത്താനായ് പത്തി നീർത്ത പാമ്പോ...
പടഹമുണരു വരണു വരണു...
ജാങ്കോ... ആരാനുമെതിരെ നിന്നാ തീർക്കും...
തിരകളുതിരുമവിടെയുടനെ...

ഒ ഒ ഓ... ഒ ഒ ഓ...
വേറെങ്ങുമില്ല പോലുമീ ചേലിലാരും 
ദൂരങ്ങൾ താണ്ടിയെത്ര പോകിലും...
വേദങ്ങൾ വേണ്ടയേറെ ചോദ്യങ്ങൾ വേണ്ട 
തോന്നുന്ന പോലെ കാറ്റിൽ പാറിടും...
ഭൂമി തൻ രാജാധി രാജനാണിവൻ...
വാനിലും വീണ്ണോരം താരമായ് 
ജയം... തൊടും... ഇവൻ...
അലയുമീ...വഴികളിൽ... 
മുകിലിലേ... മിന്നലായവൻ...
സൂര്യനും... തൊഴുതിടും... 
പണിതിടും... താഴികക്കുടം...

റാംബോ, കൊത്താനായ് പത്തി നീർത്ത പാമ്പോ...
പടഹമുണരു വരണു വരണു...
ജാങ്കോ... ആരാനുമെതിരെ നിന്നാ തീർക്കും...
തിരകളുതിരുമവിടെയുടനെ...

ഒ ഒ ഓ... ഒ ഒ ഓ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Rambo