സുരവല്ലി വിടരും സുന്ദരരാവിൽ

സുരവല്ലി വിടരും സുന്ദരരാവിൽ
സുരവല്ലി വിടരും സുന്ദരരാവിൽ
സൂര്യകാന്തി മയങ്ങും നിലാവിൽ
സ്മേരവദനയായ് സിതപുഷ്പം പോലെ
സ്നേഹവതീ നീ വന്നൂ അരികിൽ നിന്നൂ
സുരവല്ലി വിടരും സുന്ദരരാവിൽ

മോഹത്തിൻ ദളങ്ങൾ ഒരിക്കലും 
വാടാത്ത രോമഹർഷത്തിൻ പൂവുകൾ
മോഹത്തിൻ ദളങ്ങൾ ഒരിക്കലും 
വാടാത്ത രോമഹർഷത്തിൻ പൂവുകൾ
നിഞ്ചുരുൾ മുടിയിൽ ചൂടിച്ചു ഞാൻ വിരൽ- 
ത്തുമ്പുകൾ തുടിക്കും തലോടലായ്
താഴ്വര മാത്രം കണ്ടൂ
താഴ്വര മാത്രം കണ്ടൂ
സുരവല്ലി വിടരും സുന്ദരരാവിൽ

ഹേമന്തരാത്രിയിൽ മറ്റാരും പാടാത്ത 
പ്രേമഗാനത്തിൻ പല്ലവികൾ
ഹേമന്തരാത്രിയിൽ മറ്റാരും പാടാത്ത 
പ്രേമഗാനത്തിൻ പല്ലവികൾ
എൻ കവിളിണയിൽ നേദിച്ചു നീ മലർ-
ചുണ്ടുകൾ വിതയ്ക്കും ചുംബനത്താൽ
ചന്ദ്രിക മാത്രം കണ്ടൂ...ചന്ദ്രിക മാത്രം കണ്ടൂ..,
സുരവല്ലി വിടരും സുന്ദരരാവിൽ
സുരവല്ലി വിടരും സുന്ദരരാവിൽ
സൂര്യകാന്തി മയങ്ങും നിലാവിൽ
സ്മേരവദനയായ് സിതപുഷ്പം പോലെ
സ്നേഹവതീ നീ വന്നൂ അരികിൽ നിന്നൂ
സുരവല്ലി വിടരും സുന്ദരരാവിൽ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Suravalli Vidarum Sundara Ravil

Additional Info

Year: 
1983

അനുബന്ധവർത്തമാനം