മനസ്സൊരു സമുദ്രം

മനസ്സൊരു സമുദ്രം മഹാസമുദ്രം
മലരും മുള്ളും മലരും മുള്ളും നിറയും പൂവനം
മധുപനുറങ്ങും താമരമുകുളം
മനസ്സൊരു സമുദ്രം...മനസ്സൊരു സമുദ്രം...
മനസ്സൊരു സമുദ്രം മഹാസമുദ്രം

അലകൾ പോലെ ആശകളുണരും
ഒടുവിൽ കരയിൽത്തകരും
നുരകൾ ചിരിക്കും ...
നുരകൾ ചിരിക്കും ചുഴികൾ ചതിക്കും
ഒരുനീല ഹൃദയം
കരിനീലസാഗരം ഹൃദയം

മനസ്സൊരു സമുദ്രം...മനസ്സൊരു സമുദ്രം...
മനസ്സൊരു സമുദ്രം മഹാസമുദ്രം

അഴകിൽ നീളെ കുളിർകാറ്റിളകും
ഇടയിൽ കൊടുങ്കാറ്റാകും
കരകൾ വിഴുങ്ങും
കരക്ജൾ വിഴുങ്ങും തിരകൾ മയങ്ങും
കരിനീലസാഗരം ഹൃദയം
ഒരു നീലസാഗരം ഹൃദയം

മനസ്സൊരു സമുദ്രം...മനസ്സൊരു സമുദ്രം...
മനസ്സൊരു സമുദ്രം മഹാസമുദ്രം
മലരും മുള്ളും മലരും മുള്ളും നിറയും പൂവനം
മധുപനുറങ്ങും താമരമുകുളം
മനസ്സൊരു സമുദ്രം...മനസ്സൊരു സമുദ്രം...
മനസ്സൊരു സമുദ്രം മഹാസമുദ്രം