നയാപൈസയില്ലാ

നയാപൈസയില്ലാ കൈയ്യിലൊരു
നയാപൈസയില്ലാ...
നയാപൈസയില്ലാ കൈയ്യിലൊരു
നയാപൈസയില്ലാ...
നഞ്ചു വാങ്ങിത്തിന്നാൻ പോലും
നയാപൈസയില്ലാ....
നഞ്ചു വാങ്ങിത്തിന്നാൻ പോലും
നയാപൈസയില്ലാ....
നയാപൈസയില്ലാ കൈയ്യിലൊരു
നയാപൈസയില്ലാ...

കാലിയടിച്ചൊരു വയറാണു
കണ്ടേടത്തു നടപ്പാണ്...
കാലിയടിച്ചൊരു വയറാണു
കണ്ടേടത്തു നടപ്പാണ്...
തൊള്ള പൊളിക്കണ പഴ്സേ നിന്നുടെ
പള്ളയൊഴിഞ്ഞു കിടപ്പാണ്...
തൊള്ള പൊളിക്കണ പഴ്സേ നിന്നുടെ
പള്ളയൊഴിഞ്ഞു കിടപ്പാണ്...

നയാപൈസയില്ലാ കൈയ്യിലൊരു
നയാപൈസയില്ലാ...
നഞ്ചു വാങ്ങിത്തിന്നാൻ പോലും
നയാപൈസയില്ലാ...

ശകുനപ്പിഴയുടെ ഫലമാണു ഒരു
ശനിയനെ കണ്ടതിൻ ഫലമാണ്...
ശകുനപ്പിഴയുടെ ഫലമാണു ഒരു
ശനിയനെ കണ്ടതിൻ ഫലമാണ്...
കണ്ടാലാളുകളോടിയൊളിക്കണ്
കരളേ വല്ലാത്ത ദീനമാണ്... 
കണ്ടാലാളുകളോടിയൊളിക്കണ്
കരളേ വല്ലാത്ത ദീനമാണ്... 

നയാപൈസയില്ലാ കൈയ്യിലൊരു
നയാപൈസയില്ലാ...
നഞ്ചു വാങ്ങിത്തിന്നാൻ പോലും
നയാപൈസയില്ലാ...

നയാപൈസയില്ലാ കൈയ്യിലൊരു
നയാപൈസയില്ലാ... 
നയാപൈസയില്ലാ പെണ്ണേ
നയാപൈസയില്ലാ...
നയാപൈസയില്ലാ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Naya Paisa illa Remix

Additional Info