മാണിക്യവീണയുമായെൻ - റീമിക്സ്

മാണിക്യവീണയുമായെൻ മനസിന്റെ താമര -
പൂവിലുണർന്നവളേ
പാടുകില്ലേ വീണ മീട്ടുകില്ലേ
നിന്റെ വേദനയെന്നോടു് ചൊല്ലുകില്ലേ
ഒന്നും മിണ്ടുകില്ലേ... ( മാണിക്യ)

എൻ മുഖം കാണുമ്പോൾ നിൻ കണ്ണിണകളിൽ
എന്തിത്ര കോപത്തിൻ സിന്ദൂരം
എന്നടുത്തെത്തുമ്പോൾ എന്തുചോദിക്കിലും
എന്തിനാണെന്തിനാണീ മൌനം ( മാണിക്യ)

മഞ്ഞുകൊഴിഞ്ഞല്ലോ മാമ്പൂ കൊഴിഞ്ഞല്ലോ
പിന്നെയും പൊൻ‌വെയിൽ വന്നല്ലോ
നിൻ‌മുഖത്തെന്നോ മറഞ്ഞൊരാ പുഞ്ചിരി
എന്നിനി എന്നിനി കാണും ഞാൻ  ( മാണിക്യ)

1965 ൽ പുറത്തിറങ്ങിയ 'കാട്ടുപൂക്കൾ' എന്ന സിനിമയിലെ മാണിക്യവീണയുമായെൻ എന്ന ഹിറ്റ് ഗാനത്തിന്റെ റീമിക്സ്.

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manikya Veenayumayen

Additional Info