എന്റെ മാവും പൂത്തേ

തലവര തെളിഞ്ഞിതാ കുതിച്ചു വരവായ് കൊതിച്ചതും
തടവറ തകർന്നിതാ തിമിർത്തു മറിയാൻ തുടിച്ചിടാം 
ചിറകാട്ടും പെണ്‍തുമ്പികൾ ചിരി നീട്ടി പാറുന്നെങ്ങും 
അതിനുള്ളിൽ ചെന്നെത്തുവാൻ വഴിയെല്ലാം തേടീ നമ്മൾ 
നോക്കും വാക്കും നീളേ തേനും പാലും തൂകീ...
എന്നിട്ടും വീഴുന്നില്ലീ കണ്മണീ...
ശാരി പോയാൽ മേരി, അവളും പോയാൽ രാജേശ്വരി
ഒരു നാളിൽ കനവിൽ നോക്കി പാടും നാം...
എന്റെ മാവും പൂത്തേ നിന്റെ മാവും പൂത്തേ 
നമ്മുടെ മാവുകൾ... പൂത്തേ... പൂത്തേ...
എന്റെ മാവും പൂത്തേ നിന്റെ മാവും പൂത്തേ 
നമ്മുടെ മാവുകൾ... പൂത്തേ... പൂത്തേ...
എന്റെ മാവും പൂത്തേ നിന്റെ മാവും പൂത്തേ 
നമ്മുടെ മാവുകൾ... പൂത്തേ... പൂത്തേ...
എന്റെ മാവും പൂത്തേ നിന്റെ മാവും പൂത്തേ 
നമ്മുടെ മാവുകൾ... പൂത്തേ... പൂത്തേ...

തലവര തെളിഞ്ഞിതാ കുതിച്ചു വരവായ് കൊതിച്ചതും
തടവറ തകർന്നിതാ തിമിർത്തു മറിയാൻ....

മെല്ലെ മെല്ലെ മെല്ലെ 
താഴെ വന്ന പൊൻതാരകങ്ങളെ
ചേർത്തു വച്ചു ഞാൻ ഈ കരങ്ങളിൽ...
നെഞ്ചിനുള്ളിലിന്നാരവങ്ങളാൽ ആ താളത്തിനു കാതോർക്കും നിങ്ങൾ 
ഏഴു ദിനങ്ങളതേഴു നിറങ്ങൾ തേടിയലയുന്നു പാദങ്ങൾ...
എന്റെ വഴികളതെന്റെ ചട്ടങ്ങൾ തോൽവികളാണെന്റെ പാഠങ്ങൾ യേ...
ഒരു വെടിക്കിരു പറവകളുടെ ചിറകൊടിച്ചുലകത്തിന്നൊരു കുലപതിയതു 
ഞാൻ കഥ പറഞ്ഞതു മതിയിനി വരുന്നത് തലവിധി 
പ്രതിവിധി ഗണപതിക്കൊരു തേങ്ങാ...
ഇനി പെരുവഴിയത് പുതുവഴി പരിമിതിയില്ലാത്ത കനവുകളിലൂടെ പടവുകൾ കയറുമിന്നു ഞാൻ...
കടമ്പകൾ ചാടുമിന്നു ഞാൻ... 
ചുവടുകൾ പതറാതെ വച്ച് പുലി പോൽ കുതിച്ച് പുതു ജീവിതത്തിനിന്നാരംഭം..
ഈ ലോകമെതിരെ നിന്നാലും ഇനി തല താഴത്തുകില്ല ഞാനീ ജന്മം..
ഹേയ്... ഹോ..സീ...

നോക്കും വാക്കും നീളേ തേനും പാലും തൂകീ...
എന്നിട്ടും വീഴുന്നില്ലീ കണ്മണീ...
ശാരി പോയാൽ മേരി, അവളും പോയാൽ രാജേശ്വരി
ഒരു നാളീ കനവിൽ നോക്കി പാടും നാം...
എന്റെ മാവും പൂത്തേ നിന്റെ മാവും പൂത്തേ 
നമ്മുടെ മാവുകൾ... പൂത്തേ... പൂത്തേ...
എന്റെ മാവും പൂത്തേ നിന്റെ മാവും പൂത്തേ 
നമ്മുടെ മാവുകൾ... പൂത്തേ... പൂത്തേ...
എന്റെ മാവും പൂത്തേ നിന്റെ മാവും പൂത്തേ 
നമ്മുടെ മാവുകൾ... പൂത്തേ... പൂത്തേ...
എന്റെ മാവും പൂത്തേ നിന്റെ മാവും പൂത്തേ 
നമ്മുടെ മാവുകൾ... പൂത്തേ... പൂത്തേ...

തലവര തെളിഞ്ഞിതാ കുതിച്ചു വരവായ് കൊതിച്ചതും
തടവറ തകർന്നിതാ തിമിർത്തു മറിയാൻ തുടിച്ചിടാം...
കുതിച്ചു വരവായ് കൊതിച്ചതും
തിമിർത്തു മറിയാൻ തുടിച്ചിടാം...
പെരുവഴിയത് പുതുവഴി പരിമിതിയില്ലാത്ത കനവുകളിലൂടെ പടവുകൾ കയറുമിന്നു ഞാൻ...
കടമ്പകൾ ചാടുമിന്നു ഞാൻ... 
ചുവടുകൾ പതറാതെ വച്ച് പുലി പോൽ കുതിച്ച് പുതു ജീവിതത്തിനിന്നാരംഭം..
ഈ ലോകമെതിരെ നിന്നാലും ഇനി തല താഴത്തുകില്ല ഞാനീ ജന്മം... യേ...

Adi Kapyare Kootamani Full Audio Songs | Juke Box | Latest Malayalam Movie Songs 2015