കണ്‍കളിലായിരം കനവുകൾ

കണ്‍കളിലായിരം കനവുകൾ തെളിയവേ
മൊഴികളിലായി ചൊല്ലുമോ പതിയെ നീ
ചെന്താമര ചുണ്ടിൽ വിരിയും നല്ലോമൽ ചിരിയിൽ
ഞാനറിയുകയായിതാ പറയാത്തൊരീ പ്രണയം
കണ്‍കളിലായിരം കനവുകൾ തെളിയവേ
മൊഴികളിലായി ചൊല്ലുമോ പതിയെ നീ

നെഞ്ചിനുള്ളിൽ നിന്റെ രൂപം മണിമഞ്ഞു തുള്ളിയായ്  
നാണം തൂവും ഈ മൗനം  പോലും
ഒരു മധുര സംഗീതമായ് ..
അഴകോടൊരുങ്ങി വാ.. മഴപോലെ എന്നിലേ
നിരമാർന്നു നിന്ന നിനവുകളിൽ.. വിലോലം നീ
പയ്യെ.. പെയ്യാമോ..
ചെന്താമര ചുണ്ടിൽ വിരിയും നല്ലോമൽ ചിരിയിൽ
ഞാനറിയുകയായിതാ പറയാത്തൊരീ പ്രണയം
ആ ...ആ

എന്നും മുന്നിൽ.. നിന്നെ കാണാൻ
അലയുന്ന തെന്നൽ ഞാൻ..
കാതിൽ കൊഞ്ചി ഈ ഇഷ്ടം മൂളാൻ
ഇനിയരികിൽ അണയുന്ന നാൾ..
ഒരു കുഞ്ഞു താരമായ് വിടരുന്ന മോഹമേ..
പകരാതെ കാത്ത സ്നേഹമിനി നിനക്കേകാം
നേരം വൈകാതെ ...

കണ്‍കളിലായിരം കനവുകൾ തെളിയവേ
മൊഴികളിലായി ചൊല്ലുമോ പതിയെ നീ
ചെന്താമര ചുണ്ടിൽ വിരിയും നല്ലോമൽ ചിരിയിൽ
ഞാനറിയുകയായിതാ പറയാത്തൊരീ പ്രണയം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kankalilayiram kanavukal